മുതലാളിമാരും മാഫിയകളും നികത്തിയെടുത്തത് ഭദ്രം; നിലം നികത്തി വീടുവച്ച സാധാരണക്കാരന്‍ നട്ടം തിരിയുന്നു

paddy-land-cതിരുവനന്തപുരം: എറണാകുളം ജില്ലയിലെ മരടില്‍ നാലര ഏക്കര്‍വരെ കൃഷി ഭൂമി നികത്തി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിച്ചു, കിട്ടിയ അവസരത്തില്‍ വന്‍കിട മുതലയാളിമാരും മാഫിയകളും പറ്റാവുന്നിടത്തോളം നെല്‍വയലുകള്‍ നികത്തിയെടുത്തു… കഴിഞ്ഞ സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് അഞ്ച് സെന്റ് പാടം നികത്തി വീടുവച്ചവര്‍ വെള്ളം കുടിക്കുന്നു…

നെല്‍വയലുകള്‍ നികത്തുന്നതിന് അടക്കമുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ വന്‍കിട മുതലയാളിമാരെ സഹായിക്കാന്‍ വേണ്ടി മാത്രമായിരുന്നോ ? പുറത്തുവരുന്നതൊക്കെ വച്ചുനോക്കുമ്പോള്‍ അത്തരത്തില്‍ തോന്നുന്നുവെന്നാണ് സാധാരണക്കാര്‍ പറയുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ചും അനധികൃതമായി കൃഷി ഭൂമി നികത്തിയും ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും അരങ്ങേറിയത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലാണ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചയില്‍ മാത്രം 51 അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. മരടില്‍ നാലര

കൗണ്‍ പ്ലാസ ഹോട്ടല്‍ നില്‍ക്കുന്നത് നിലത്തിലാണെന്ന് തെളിയിക്കുന്ന രേഖ

കൗണ്‍ പ്ലാസ ഹോട്ടല്‍ നില്‍ക്കുന്നത് നിലത്തിലാണെന്ന് തെളിയിക്കുന്ന രേഖ

ഏക്കര്‍ കൃഷി ഭൂമി യാതൊരു മുന്‍കൂട്ടിയുള്ള അനുമതിയുമില്ലാതെ നികത്തി കൗണ്‍ പ്ലാസ ഹോട്ടല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ബി.ടി.ആര്‍. രേഖകളില്‍ ഇപ്പോഴും നിലമായി തുടരുന്ന ഇൗ കെട്ടിടത്തിന് എങ്ങനെ പഞ്ചായത്തിന്റെ സ്ഥിരിം കെട്ടിട നമ്പര്‍ അടക്കം ലഭിച്ചു.

കൗണ്‍ പ്ലാസ നിര്‍മ്മാണം ഒരു ഉദാഹരണം മാത്രമാണ്. വന്‍കിട മുതലാളിമാര്‍ക്കും മാഫിയകള്‍ക്കും വേണ്ടി നികത്തിയ കൃഷി ഭൂമിയിടങ്ങളിലെ പ്രതിഷേധങ്ങള്‍ മിക്ക ജില്ലകളിലും അവസാനിക്കുകയുമാണ്. അപ്പോഴാണ് അന്നത്തെ സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് വീടു നിര്‍മ്മിച്ചവരും അതിനായി നിലം നികത്തിയവരും നട്ടം തിരിയുന്നത്. പഞ്ചായത്തുകളിലെ വയല്‍ കമ്മിറ്റികള്‍ ഇല്ലാതാക്കി, വന്‍കിട മുതലയാളിമാന്‍ ഏക്കറുകണക്കനു ഭൂമി സുരക്ഷിതമാക്കിയപ്പോള്‍ ആയിരക്കണക്കിന് സാധാരണക്കാരന്റെ അപേക്ഷകളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടി കിടക്കുന്നത്. മാസങ്ങളായി ഈ സ്ഥിതി തുടരുകയാണ്.

ഇതിനു പുറമേ തീരദേശ പരിപാലന നിയമത്തിലെ കുരുക്കും. വീടു നിര്‍മ്മിക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ച്, മാസങ്ങള്‍ക്കു ശേഷവും ഇതിനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല. അതിനാല്‍, തന്നെ നൂറു കണക്കിനു അപേക്ഷകള്‍ ഇപ്പോള്‍ കെട്ടി കിടക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!