ഫെബ്രുവരിയില്‍ വരി വരിയായി വരും പ്രണയചിന്തകള്‍

ഫെബ്രുവരിയില്‍ വരി വരിയായി വരും പ്രണയചിന്തകള്‍

ഫെബ്രുവരി 14 പ്രണയിതാക്കളെ സംബന്ധിച്ച് കണ്‍ഫ്യൂഷന്റെ കാലമാണ്. സ്‌നേഹം പ്രകടിപ്പിക്കാന്‍ പൂവേണോ പൂപ്പടവേണോയെന്ന് ആലോചിച്ച് തലപുണ്ണാക്കുന്ന സമയം. പണ്ടത്തെപ്പോലെയല്ല, ആശയക്കൈമാറ്റത്തിന് നവമാധ്യമങ്ങള്‍ ഉണ്ടെങ്കിലും കൈയോടെ എന്തെങ്കിലും നല്‍കണമല്ലോ. റോസാപ്പൂ വേണോ ടെഡി ബിയര്‍ പാവ വേണോ ചോക്‌ലേറ്റ് മതിയോ ചുരിദാറോ ഷര്‍ട്ടോ വാങ്ങണോ എന്ന തീരുമാനത്തിലെത്തുക തന്നെവേണം. എന്തുചെയ്യാം, ടിവി പരസ്യങ്ങളും മാധ്യമങ്ങളും എല്ലാം പാവം പ്രണയിതാക്കളെ പിഴിയാന്‍ ഓരോ നമ്പരുകളുമായി വലവിരിച്ചിറങ്ങിയാള്‍ വീണുപോകാതെ തരമില്ല. കഥയില്‍ ചോദ്യമില്ലെന്ന് പറയുന്നതുപോലെയാണ് പ്രണയത്തില്‍ സാമാന്യയുക്തിയും. സമ്മാനം നല്‍കാതെ എന്തു പ്രണയം. കൈയിലെ കാശ് പൊടിച്ച് പ്രണയം കൈമാറി കൈപൊള്ളിയവര്‍ക്കറിയാം, ഈ ഒറ്റ ദിന പ്രണയാഢംബരങ്ങളിലെ യുക്തിരാഹിത്യം.

എന്തായാലും ചരിത്രമെന്നത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. പ്രണയവും പ്രണയനൈരാശ്യവുമെല്ലാം കാലങ്ങള്‍ക്കപ്പുറവും ഇപ്പുറവും ഉണ്ടായിക്കൊണ്ടേയിരിക്കും. പിള്ളേര്‍ റോസാപ്പൂ വേണോ ടെഡി ബിയര്‍ പാവ വേണോ പാര്‍ട്ടിക്ക് പോണോ സിനിമക്ക് തലവയ്ക്കണോ എന്നൊക്കെ ആലോചിച്ച് തലപുകയ്ച്ചുകൊണ്ടിരിക്കും.

ഏതായാലും ഇക്കൊല്ലത്തെ പ്രണയദിനം അടുക്കുമ്പോള്‍, പ്രണയിനികള്‍ ഒറ്റക്കാര്യം മാത്രം ചിന്തിച്ചാല്‍ മതി. ആഘോഷങ്ങള്‍ക്കപ്പുറം, ഒന്നുനേരില്‍ കാണുമ്പോള്‍ ഉള്ളില്‍ നിറയുന്ന ഒരു പുഞ്ചിരി നിങ്ങളറിയാതെ ചുണ്ടില്‍ വിടരുന്നുണ്ടോ എന്ന്. എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രണയത്തിലാണ്. അവിടെ പരിഭവമേതുമില്ല, ടെഡി പാവയില്ലെന്നോ റോസാപ്പൂ കിട്ടിയില്ലെന്നോ…


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!