മദ്യപാനികള്‍ക്ക് ഓള്‍ഡ് മങ്ക് റം സമ്മാനിച്ച കപില്‍ മോഹന്‍ ഇനി ഓര്‍മ്മ

മദ്യപാനികള്‍ക്ക് ഓള്‍ഡ് മങ്ക് റം സമ്മാനിച്ച കപില്‍ മോഹന്‍ ഇനി ഓര്‍മ്മ

ഡല്‍ഹി: മദ്യപാനികളുടെ ഇഷ്ടബ്രാന്‍ഡ് ‘ഓള്‍ഡ് മങ്ക് ‘ റമ്മിന്റെ സ്രഷ്ടാവ് ബ്രിഗേഡിയര്‍ കപില്‍ മോഹന്‍ (88) അന്തരിച്ചു. ഓള്‍ഡ് മങ്ക് നിര്‍മ്മിക്കുന്ന മോഹന്‍ മീകിന്‍ ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു കപില്‍ മോഹന്‍. കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ മോഹനെ രാജ്യം വിശിഷ്ടസേവാ പുരസ്‌കാരവും 2010ല്‍ പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.
1954 ലാണ് ഇദ്ദേഹം ഓള്‍ഡ്മങ്ക് റം പുറത്തിറക്കിയത്. ഏറെക്കാലം ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്ന ഡാര്‍ക്ക് റമ്മെന്ന പേര് ഈ വില കുറഞ്ഞ മദ്യത്തിനായിരുന്നു. എന്നാല്‍, അടുത്ത കാലത്തായി ഇതിന്റെ ജനപ്രീതിയും വില്‍പ്പനയും ലഭ്യതയും കുറഞ്ഞിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!