രണ്ടെണ്ണം അടിച്ചാല്‍ നാക്കുളുക്കാതെ ഇംഗ്ലീഷ് മൊഴിയാമെന്ന് പഠനം

രണ്ടെണ്ണം അടിച്ചാല്‍ നാക്കുളുക്കാതെ ഇംഗ്ലീഷ് മൊഴിയാമെന്ന് പഠനം

ഒരു പരുവത്തിനൊക്കെ ഇംഗ്ലീഷ് അറിയാമെങ്കിലും നാക്കുളുക്കാതെ നാലക്ഷരംപറയാനുള്ള പേടി മാറാന്‍ കുറഞ്ഞ അളവില്‍ ‘മദ്യം’ അകത്താക്കുന്നത് സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ‘സൈഗോഫാമക്കോളജി’ എന്ന ജേണലിലാണ് ബ്രിട്ടിഷ്ഡച്ച് ഗവേഷകരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ജര്‍മ്മനിയിലെ മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഈ ‘കണ്ടെത്തല്‍’. വിദ്യാര്‍ത്ഥികള്‍ക്ക് പച്ചവെള്ളവും കുറഞ്ഞ വീര്യമുള്ള ബിയറും നല്‍കിയശേഷം അവരുടെ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന സംവാദത്തിലാണ് മദ്യത്തിന്റെ ‘വൈദേശിക’ ഭാഷാ വൈദഗ്ധ്യം പുറത്തായത്. കുറഞ്ഞ അളവില്‍ മദ്യം അകത്താക്കിയവര്‍ സങ്കോചം കൂടാതെ സംസാരിച്ചെന്നാണ് ഗവേഷകരുടെ പക്ഷം. ഭാഷാപരിജ്ഞാനത്തെപ്പറ്റിയുള്ള അപകര്‍ഷതാബോധമാണ് പച്ചവെള്ളമടിച്ചവരെ പിന്നിലാക്കിയതത്രേ. ഇതുകേട്ട് നല്ലവണ്ണം അകത്താക്കിയിട്ട് പോകാമെന്നുകരുതിയാല്‍ പണിപാളുമെന്നും ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!