ലാവിഷിന് ജീവനക്കാര്‍, എന്നിട്ടും സര്‍വീസ് മുടങ്ങുന്നു… കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ഹേമചന്ദ്രന്‍ ഇറക്കിയ ഉത്തരവിന് എന്തു സംഭവിക്കും ?

ലാവിഷിന് ജീവനക്കാര്‍, എന്നിട്ടും സര്‍വീസ് മുടങ്ങുന്നു… കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ഹേമചന്ദ്രന്‍ ഇറക്കിയ ഉത്തരവിന് എന്തു സംഭവിക്കും ?

തിരുവനന്തപുരം: എല്ലാ ഡിപ്പോകളിലും ഷെഡ്യൂള്‍ പ്രകാരമുള്ള ബസുകളും ഇരട്ടിയിലധികം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും. എന്നിട്ടും ജീവനക്കാരില്ലാതെ ഷെഡ്യൂള്‍ മുടങ്ങുന്നത് 23 ശതമാനം വരെ. ഈ പതിവിനെതിരെ വാളെടുത്ത് അധികാരികള്‍ രംഗത്ത്.
തികച്ചും നിരുത്തരവാദപരമായി ചില ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നാണ് കണ്ടെത്തല്‍. നിസാര കാര്യങ്ങളുടെ പേരില്‍ എഴുപ്പത്തില്‍ സംഘടിപ്പിക്കാവുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ ആയുധമാക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഈ പ്രവണത അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങി.
ജീവനക്കാരുടെ കുറവുകൊണ്ട് സര്‍വീസ് മുടങ്ങുന്നുണ്ടെങ്കില്‍ അക്കാര്യം അന്നുച്ചയ്ക്കു മുമ്പേ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരെ അറിയിക്കുകയും അവര്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യണം. അന്വേഷണ റിപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് അന്നുതന്നെ ലഭിക്കണം. മതിയായ കാരണങ്ങളില്ലാതെ അവധിടെയുക്കുന്ന ജീവനക്കാരെ അന്നുതന്നെ വിദൂര ജില്ലകളിലേക്കു സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികള്‍ക്കും നിര്‍ദേശമുണ്ട്.
ഡ്യൂട്ടി ചെയ്യുന്നതിനു പകരം മറ്റു കാര്യങ്ങള്‍ ചെയ്യാനായി പോകുന്ന ജീവനക്കാരെ പിടികൂടാനുള്ള അധികാരികളുടെ നീക്കം യൂണികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെ എതിര്‍ത്ത് രംഗശത്തത്താനാണ് സംഘടനകളുടെ തീരുമാനം. ഇതോടെ വരം ദിവസങ്ങളില്‍ യൂണിയനുകളും മാനേജുമെന്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് തന്നെ മാറ്റണമെന്ന എ. ഹേമചന്ദ്രന്റെ നേരത്തെയുള്ള ആവശ്യമാണോ അതോ സര്‍വീസ് മുടങ്ങുന്നത് കുറയുകയാണോ നടക്കാന്‍ പോകുന്നതെന്ന് വൈകാതെ അറിയാന്‍ കഴിയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!