ആരു തറയ്ക്കും അവസാന ആണി? ഡീസലിനുള്ള പണമെടുത്ത് കുറച്ചുപേര്‍ക്ക് ശമ്പളം നല്‍കി, ബസുകള്‍ നിരത്തിലിറങ്ങുന്നില്ല, കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ പ്രതിസന്ധി

ksrtc-malappuram-depotതിരുവനന്തപുരം: 93 ഡിപ്പോകളിലും അഞ്ച് റീജനല്‍ വര്‍ക്‌ഷോപ്പുകളിലും അന്വേഷിച്ചപ്പോള്‍ ഇതുവരെ ശമ്പളം ലഭിച്ചത് 32 ഡിപ്പോകളില്‍. തലപ്പത്തെ കസേരകളില്‍ ആളില്ലാതെ കൂടി ആയതോടെ കെ.എസ്.ആര്‍.ടി.സി ഇന്നലെ പൂര്‍ണ്ണമായും കുത്തഴിഞ്ഞ നിലയിലായി. ഭൂരിപക്ഷം ജില്ലകളിലും സമരം തുടങ്ങി.

സര്‍വീസുകള്‍ മുടക്കിയും കൂട്ട അവധിയെടുത്തും ജീവനക്കാര്‍ പ്രതിഷേധിക്കുന്നു. ചിലയിടത്ത് നിരാഹാരം നടത്തുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കോര്‍പ്പറേഷന്റെ തലപ്പത്ത് ഉത്തരവാദിത്തപ്പെട്ടവരാരും ഇല്ലെന്നു പറയാം. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ എന്നിവരെ സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതില്‍ ജനറല്‍ മാനേജര്‍ കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞു. പുതിയ എം.ഡി: എം.ജി. രാജമാണിക്യം എത്തിയാലുടന്‍ സ്ഥലം വിടാന്‍ നില്‍ക്കുകയാണ് നിലവിലെ എം.ഡി.

ചുമതലയേല്‍ക്കാനിരിക്കുന്ന എം.ഡി രാജമാണിക്യത്തിന് കാര്യങ്ങള്‍ ഒരു തരത്തിലും സുഗമമാവാന്‍ ഇടയില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ആഴ്ചതോറുമാണ് ഇന്ധനത്തിന്റെ പണം നല്‍കുന്നത്. ഈ ഇനത്തില്‍ നല്‍കാന്‍ മാറ്റിവച്ചിരുന്ന 34 കോടി രൂപ എടുത്താണ് 32 ഡിപ്പോകളില്‍ ശമ്പളം നല്‍കിയിരിക്കുന്നത്. പണം മുടങ്ങിയതോടെ മൊത്തം കുടിശികയും അടിയന്തരമായി നല്‍കാന്‍ കാണിക്കുന്ന നോട്ടീസ് ഇന്നലെ കെ.എസ്.ആര്‍.ടി.സിക്ക് ഐ.ഒ.സി കൈമാറി. ആ സ്ഥിതിക്ക് ഇനിയുള്ള ഏതു ദിവസവും ഇന്ധനം നല്‍കുന്നത് അവര്‍ നിര്‍ത്തും. [junkie-tabs] [junkie-tab title=” എസ്.ബി.ടി. 70 കോടി വായ്പ അനുവദിച്ചു”] തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരം. എസ്.ബി.ടി 70 കോടി രൂപ വായ്പ അനുവദിച്ചു. പ്രശ്‌നത്തിനു പരിഹാരമായതോടെ സമരം അവസാനിപ്പിക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. [/junkie-tab] [/junkie-tabs]

വായ്പതേടി കെ.എസ്.ആര്‍.ടി.സി പല സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഒരിടത്തുനിന്നും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പട്ടയം കൈവശമുള്ള തടസങ്ങളില്ലാത്ത എല്ലാ ഡിപ്പോകളുടെ രേഖകളും ഇപ്പോള്‍ പണയത്തിലാണ്. 74 കോടിയോളം രുപയാണ് ശമ്പളം നല്‍കാന്‍ വേണ്ടിവരുക. മൂന്നാം തീയതി കിട്ടിയിരുന്ന എംപാനല്‍ ജീവനക്കാരുടെ ശമ്പളം ഇരുപതാം തീയതി കഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനുപുറമേ 65 കോടി രൂപയ്ക്കടുത്ത് പെന്‍ഷന്‍ നല്‍കേണ്ട മറ്റൊരു ബാധ്യതയും നിലനില്‍ക്കുന്നു.

സര്‍ക്കാരിന്റെയോ ഗതാഗത മന്ത്രിയുടേയൊ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഇടതു അനുകൂല സംഘടനകളുടെ നേതൃത്വത്തിലും സമരം നടക്കുകയാണ്. എല്ലാ സംഘടനകളും പണിമുടക്കിയതോടെ കൊല്ലം ജില്ലായില്‍ സര്‍വീസുക പൂര്‍ണ്ണമായും മുടങ്ങിയ സ്ഥിതിയാണ്. കോതമംഗലം, ആലപ്പുഴ, എറണാകുളം, തലശേരി തുടങ്ങി മിക്ക സ്ഥലങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!