കോഴിക്കോടുകാര്‍ പറയും.. വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷന്‍ കാണാന്‍ ഇവിടെ വരൂ

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഏത് ? കോഴിക്കോടുകാര്‍ക്ക് തലയുയര്‍ത്തി നിന്നു ഉത്തരം നല്‍കാം- ‘അതിവിടെയാണ്’.
ഇക്‌സിഗോ യാത്ര പോര്‍ട്ടല്‍ നടത്തിയ നടത്തിയ സര്‍വേയിലാണ് കോഴിക്കോട് വൃത്തിയുടെ കാര്യത്തില്‍ ഒന്നാമതെത്തിയത്. ഡല്‍ഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും പിന്നില്‍. സ്വര്‍ണ ജയന്തി രാജധാനി ഏറ്റവും വൃത്തിയുളള തീവണ്ടിയായും കര്‍ണാടക എക്‌സപ്രസ് വൃത്തികുറഞ്ഞ തീവണ്ടിയായും യാത്രക്കാര്‍ വിലയിരുത്തി.

കര്‍ണാടകയിലെ ഹൂബ്ലി ജംഗ്ഷന്‍, ജാര്‍ഖണ്ഡിലെ ധന്‍ബാധ് ജംഗ്ഷന്‍, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍ എന്നിവയാണ് മറ്റു വൃത്തിയുള്ള സ്‌റ്റേഷനുകള്‍. ഗുജറാത്തിലെ വാരണസി, ഉത്തര്‍പ്രദേശിലെ മഥുര, രാജസ്ഥാനിലെ അജ്മീര്‍ മഹാരാഷ്ട്രയിലെ ഭുസാവല്‍, ബിഹാറിലെ ഗയ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലാണ് ഏറ്റവും വൃത്തി കുറഞ്ഞ പട്ടികയില്‍ ഉള്ളത്. ഐ.ആര്‍.സി.ടി.സിയുമായി ചേര്‍ന്ന് ടിക്കറ്റ് ബുക്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇക്‌സിഗോ, 70 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളില്‍ നിന്നാണ് വിവരം ശേഖരിച്ചത്.

സ്വവര്‍ണ ജയന്തി രാജധാനിയാണ് ട്രെയിനുകളില്‍ ഏറ്റവും വൃത്തിയുള്ളത്. കര്‍ണാടക എക്‌സ്പ്രസാണ് ഏറ്റവും വൃത്തിയില്ലാത്തത്.

ഐ.ആര്‍.സി.ടി.സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആപ്പായ ഇക്‌സിഗോയാണ് സര്‍വ്വേ നടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!