നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍; കൃഷി ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

paddy-2തിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ നിയമം കുടുതല്‍ ശക്തിപ്പെടുത്തുന്നു. വയല്‍ നികത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഭേദഗതി നിയമമാകുന്നതോടെ, സ്ഥലം നികത്തലിനെതിരെ സ്‌റ്റോപ്പ് മെമ്മോയടക്കമുള്ള നടപടികള്‍ക്ക് കൃഷി ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ടാകും. നിലവില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കു മാത്രമാണ് ഈ അധികാരമുള്ളത്. പരമാവധി നികത്താവുന്ന ഭൂമി നഗരത്തില്‍ അഞ്ചും ഗ്രാമങ്ങളില്‍ പത്തും സെന്റ് മാത്രമായിരിക്കും. ജില്ലയില്‍ മറ്റൊരിടത്തും ഭൂമിയില്ലാത്തവര്‍ക്കു മാത്രമായിരിക്കും ഇത് അനുമതി ലഭിക്കുക. 2008നു മുമ്പ് നികത്തിയവ ക്രമപ്പെടുത്താന്‍ കര്‍ശന നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ സ്ഥലത്തിന്റെയും സ്വഭാവം നിശ്ചയിച്ച് പുതിയ ഡാറ്റാബാങ്കിനും രൂപം നല്‍കും. ക്രമപ്പെടുത്തി നല്‍കല്‍ നടപടികള്‍ ഇനി പുതിയ ഡാറ്റാ ബാങ്ക് നിലവില്‍ വന്നതിനു ശേഷം മാത്രമേ ഉണ്ടാകൂവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നേരത്തെ നികത്തിയവ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രത്യേക കാര്‍ഷിക മേഖലയിലാക്കാനും നിര്‍ദേശമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!