അതിവേഗം ബഹുദൂരം വളര്‍ന്ന ബാബുവിന്റെ സ്വത്തുക്കള്‍ എത്ര, എവിടെയൊക്കെ ? ഓഡിറ്റിംഗ് തുടങ്ങി

minister k babuകൊച്ചി: ചെറിയ സമയം കൊണ്ട് അതിവേഗം ബഹുദൂരം വളര്‍ന്ന നേതാവാണ് കെ. ബാബു. അപ്രതീക്ഷിതമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പുറത്തുവരുന്നതാകട്ടെ, ബാബുവിന്റെ വളര്‍ച്ചയുടെ കാണാപ്പുറങ്ങളും.

സാമ്പത്തികമായി വളരെ താഴെ സ്ഥിതിയിലായിരുന്ന കെ. കുമാരന്‍- പൊന്നമ്മ ദമ്പതികളുടെ മകനാണ് ബാബു. മുന്‍ കേന്ദ്രമന്ത്രി എ.സി. ജോര്‍ജുമായുള്ള അടുപ്പത്തില്‍ തുടങ്ങി, പിന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ബാബു രാഷ്ട്രീയത്തിലെത്തിയത്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രത്തില്‍, അവരെ ഞെട്ടിച്ച് അങ്കമാലി നഗരസഭാധ്യക്ഷനായതോടെ ബാബു ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. രാജീവ് ഗാന്ധി സഹതാപ തരംഗത്തിന്റെ ബലത്തില്‍ 1991 ല്‍ തൃപ്പൂണിത്തുറയില്‍ എം.എം. ലോറന്‍സിനെ മലര്‍ത്തിയടിച്ച് എം.എല്‍.എയായതോടെയാണ് ബാബുവിന്റെ ശുക്രന്‍ ഉദിച്ചത്.

തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊപ്പം ബാബുവും വളര്‍ന്നു തുടങ്ങി. അത് അതിവേഗം ബഹുദൂരം പിന്നിട്ട് ഇപ്പോഴത്തെ നിലയിലെത്തിയത് മന്ത്രിയായതോടെയാണെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന പരാതികള്‍ വ്യക്തമാക്കുന്നത്. ഇരുപതോളം പരാതികളാണ് ബാബുവിനെതിരെ വിജിലന്‍സിനു മുന്നിലുണ്ട്. ബാര്‍ ഇടപാടുകള്‍ മാത്രമല്ല അനധികൃത സ്വത്തു സമ്പാദ്യത്തിന്റെ നിരവധി കാര്യങ്ങള്‍ ഈ പരാതികള്‍ വിവരിക്കുന്നുവെന്നാണ് വിവരം.

ബാബുവിന്റെ വീട്ടില്‍ നിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മക്കളുടെ വീട്ടില്‍ നിന്ന് മറ്റു പല ഭൂമി ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു. പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പാലാരിവട്ടം റിനായ് മെഡിസിറ്റി ആശുപത്രിയില്‍ ബാബുവിന് 60 ശതമാനം പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ഇളയ മകള്‍ ഐശ്വര്യയ്ക്ക് ബാബു വാങ്ങിക്കൊടുത്തത് പാല്‍- പാലുല്‍പ്പാദന കമ്പനിയാണ്. ഇത് പാട്ടത്തിനുk-babu നല്‍കിയിരിക്കുകയാണ്.

എം.എല്‍.എ, മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനവുമായി ഒരു തരത്തിലും യോജിക്കാത്തതാണ് ബാബുവിന്റെ നിലവിലെ സ്വത്തുകള്‍. ആ നിലയ്ക്ക് വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ചോദ്യം ചെയ്യലില്‍ കണക്കുകള്‍ നിരത്തുന്നതില്‍ ബാബു പരാജയപ്പെട്ടാല്‍, അത് അറസ്റ്റിലേക്കു തന്നെ വഴിവച്ചേക്കാം. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം നിരത്തി കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച വിജിലന്‍സ്, ബാബുവിന്റെ വീട്ടില്‍ പരസ്യമായി റെയ്ഡ് നടത്താന്‍ മുതിരുന്ന രീതിയില്‍ ശേഖരിച്ച തെളിവുകള്‍ ഏന്തൊക്കെയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!