കാളകളെ ആദരിക്കണം…വട്ടവടക്കാര്‍ക്ക് ജെല്ലിക്കെട്ട് ആചാരമാണ്, അതിന്നും തുടരുന്നു

കാളകളെ ആദരിക്കണം…വട്ടവടക്കാര്‍ക്ക് ജെല്ലിക്കെട്ട് ആചാരമാണ്, അതിന്നും തുടരുന്നു

ഇടുക്കി: കൃഷി ഭൂമി ഉഴുത് മറിച്ച് പാകപ്പെടുത്തുന്ന കാളകളെ ആദരിക്കണം. തൊഴുത്തുകള്‍ വൃത്തിയാക്കി, കാളകളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായം പുരട്ടി പൊങ്കല്‍വച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും…കാളകളെ ഓടിച്ചും വീരന്മാര്‍ പിടിച്ചു നിര്‍ത്തിയും അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ ജെല്ലിക്കെട്ട് നടന്നു. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍, കുന്നിന്മുകളിലെ ഉള്‍ഗ്രാമമാണ് വട്ടവട.
പ്രദേശവാസികള്‍ നൂന്നാണ്ടുകളായി അനുഷ്ടിക്കുന്ന ആചാരങ്ങളുടെ ഭാഗമാണ് ഇവര്‍ക്ക് മഞ്ചുവിരട്ട്. 450 വര്‍ഷങ്ങള്‍ക്കു മുമ്പ്് മധുരയില്‍ നിന്ന് തമ്പുരാന്‍ ചോലവഴി മറയൂര്‍ മലനിരകളിലെത്തിയവരുടെ പിന്‍മുറക്കാരാണ് വട്ടവടയിലുള്ളത്. തമിഴ് ജീവിത ശൈലിയാണ് ഇപ്പോഴും ഇവര്‍ പിന്തുടരുന്നത്.

തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് ആദരവ് നേടിയിട്ടുള്ള മന്നാടിയാര്‍, മന്ത്രിയാര്‍, മണികണ്ഠനാര്‍, പെരിയധനം എന്നി നാലു വിഭാഗങ്ങങ്ങളില്‍പ്പെട്ടവര്‍ക്കാണ് മഞ്ചുവിരട്ടിന്റെ നേതൃത്വം. വട്ടവട ഗ്രാമത്തിന്റെ തലൈവാസില്‍ നിന്നും തണ്ണിക്കര വരെയാണ് കാളകളെ ഓടിക്കുന്നത്. മഞ്ചുവിരട്ടിനുശേഷം രണ്ട് മാസക്കാലം കാളകള്‍ക്ക് വിശ്രമമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!