ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതമായി തുടരുന്നതിനിടെ കേരളത്തിലും ജാഗ്രതാ നിര്‍ദേശം

jayalalithaതിരുവനന്തപുരം: ശബരിമലയില്‍ പ്രത്യേക സുരക്ഷ. സന്നിധാനത്തെ ആഴിക്കുചുറ്റും വടം കെട്ടി. തമിഴ്‌നാട്ടിലേക്കു പോയ കെ.എസ്.ആര്‍.ടി്‌സി ബസുകള്‍ തിരികെ വിളിച്ചു. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി…. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതമായി തുടരുന്നതിനിടെ കേരളത്തിലും ജാഗ്രതാ നിര്‍ദേശം.

നാഗര്‍കോവില്‍ ഭാഗത്തുള്ള പെട്രോള്‍ പമ്പുകള്‍ പോലീസ് അടപ്പിച്ചു. തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. കര്‍ണാടക സര്‍ക്കാരും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ണാട വാഹനങ്ങള്‍ക്കു നേരെ തമിഴ്‌നാട്ടില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് ഡയറക്ടര്‍മാരെ കേന്ദ്രം ചെന്നൈയിലേക്ക് അയച്ചു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അപ്പോളോ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജയയെ പരിശോധിച്ച ലോകപ്രസിദ്ധ തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. ജയയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!