കോമളവല്ലി ജയലളിതയായി…പിന്നെ പുരട്ചി തലൈവിയായി

jaya-5 മൈസൂരിലേക്കു കുടിയേറിയ തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കോമളവല്ലി സിനിമാ നടി ജയലളിതയായി. പിന്നാലെ തമിഴകത്തിന്റെ പുരട്ചി തലൈവിയായി. സിനിമയെ വെല്ലുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുന്നതായിരുന്നു അവരുടെ ജീവിതവും….

കോമളവല്ലിക്കു രണ്ടു വയസുള്ളപ്പോഴേ അഭിഭാഷകനായിരുന്ന അച്ഛന്‍ ജയരാമന്‍ മരിച്ചു. ചിന്നാടെ ഗോംബെ( കന്നട സിനിമ) യിലൂടെ 15-ാം വയസില്‍ സിനിമാ ലോകത്തേക്ക്. നായികയായ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്. ആയിരത്തില്‍ ഒരുവനിലൂടെ എം.ജി.ആറിന്റെ നായികയായതോടെ ജയലളിതയ്ക്കു രാഷ്ട്രീയത്തിലേക്കും തീരിയാന്‍ അവസരമുണ്ടായി. 28 ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് തീര്‍ത്ത ഈ കൂട്ടുകെട്ടിലൂടെ പുരട്ചി തലൈവിയായി തമിഴകത്ത് ജയലളിത മാറി. എം.ജി.ആര്‍ പുതിയ നായികയെ തെരഞ്ഞെടുത്തതൊന്നും ജയയ്ക്കു തിരിച്ചടിയായില്ല.

1980 ല്‍ എ.ഐ.എ.ഡി.എം.കെയില്‍ അംഗമായി രാഷ്ട്രീയത്തിലേക്ക്. പിന്നെ സിനിമ വീട്ട് രാഷ്ട്രീയ തട്ടകത്തിലേക്ക്. ആദ്യം രാജ്യസഭാ അംഗം. എം.ജി.ആറിന്റെ മരണവേദിയില്‍ പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ തന്നെ അപമാനിച്ചതിനു പിന്നാലെ ശക്തയായ നേതാവായി വളര്‍ന്നു. കന്നി അങ്കത്തില്‍ വിജയിച്ച് നിയമസഭയിലെത്തിയ ജയ 1989ല്‍ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി കരുണാനിധിയുടെ മുന്നില്‍വച്ച് ഡി.എം.കെ. അംഗങ്ങള്‍ പ്രതിപക്ഷ നേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത് ജനാധിപത്യത്തിലെ തന്നെ കറുത്ത അധ്യായമായി. സ്ത്രീകള്‍ക്ക് ഇരിക്കാന്‍ കjaya-6ഴിയുന്ന കാലത്ത് മടങ്ങിവരാമെന്ന് പ്രഖ്യാപിച്ച് സഭ വിട്ട ജയലളിത പിന്നെ എത്തിയത് മുഖ്യമന്ത്രിയായിട്ടാണ്. 1991ല്‍.

നിരന്തരമുയര്‍ന്ന അഴിമതി ആരോപണങ്ങളെയാണ് ജയയ്ക്ക് നേരിടേണ്ടി വന്നത്. 96 ല്‍ മത്സരത്തില്‍ തോറ്റു. 2001ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ത്ഡാന്‍സി ഭൂമി ഇടപാട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യത നേരിട്ടു. കോടതി കുറ്റവികുക്തയാക്കിയതിനെ തുടര്‍ന്ന് 2002ല്‍ വിജയിച്ചു. 2006 ലും 2011ലും വിജയം ആവര്‍ത്തിച്ചു. 2014 ല്‍ അനധികൃത സ്വത്തു കേസില്‍ ശിക്ഷിച്ചതോടെ അധികാരം നഷ്ടപ്പെട്ടു. സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതോടെ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം നേടിയാണ് ജയലളിത വീണ്ടും അധികാരത്തിലെത്തിയത്.

ഒടുവില്‍, 1987ലെ ഡിസംബറിനെ അനുസ്മരിപ്പിച്ച് തമിഴകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന് മടക്കയാത്ര. എം.ജി.ആറിന്റെ മരണം പുലര്‍ച്ചെ മൂന്നിന് നാടിനെ അറിയിച്ചതിന് സമാനമായി കാര്യങ്ങളെല്ലാം…


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!