ജേക്കബ് തോമസ് കേരളത്തിലെ അഴിമതികളെക്കുറിച്ച് ഗവേഷണത്തിന്

jacob thomasകോഴിക്കോട്: അധികാരികള്‍ക്ക് ഇഷ്ടപ്പെടാത്ത സത്യങ്ങള്‍ തുറന്നു പറഞ്ഞതിന് വേട്ടയാടപ്പെടുന്ന എ.ഡി.ജി.പി ജേക്കബ് തോമസ് കേരളത്തിലെ അഴിമതികളെക്കുറിച്ച് ഗവേഷണം നടത്താന്‍ ഒരുങ്ങുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജുമെന്റിന്റെ (ഐ.ഐ.എം) സഹകരണത്തോടെയാണ് പഠനം. ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികളും പഠനത്തില്‍ പങ്കാളികളാകും. വിദ്യാര്‍ത്ഥികളുമായി കഴിഞ്ഞ ദിവസം ജേക്കബ് തോമസ് കൂടിക്കാഴ്ച നടത്തി.

ഇന്ത്യയില്‍ ഇത്തരം പഠനങ്ങള്‍ വിരളമായി മാത്രമാണ് നടന്നിട്ടുള്ളത്. അഴിമതികളും കുംഭകോണങ്ങളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. സര്‍ക്കാരിന്റെ ഏജന്‍സികള്‍ പുറത്തുവന്നവയും സ്വയം കണ്ടെത്തുന്നവയും കുറച്ചു കാലം അന്വേഷിക്കും. കുറച്ചു ദിവസം എല്ലാവരുടെയും ശ്രദ്ധയിലും ഓര്‍മ്മയിലും നിറഞ്ഞു നില്‍ക്കുന്ന ഈ അഴിമതികള്‍ നിലവില്‍ പിന്നീട് കഥകള്‍ മാത്രമാകുന്ന സാഹചര്യത്തിലാണ് അവയെ കുറിച്ച് പഠിക്കാന്‍ ജേക്കബ് തോമസ് ഒരുങ്ങുന്നത്.

ചിലതു തുറന്നു പറഞ്ഞതിന്റെ പേരില്‍ സര്‍ക്കാര്‍ അച്ചടക്കത്തിന്റെ പടവാള്‍ ഓങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പുതിയ ചുവടു വയ്പ്പ്.


Loading...

COMMENTS

WORDPRESS: 2
 • comment-avatar
  pradeep 2 years

  എല്ലാ രാഷ്ട്രീയ കക്ഷികളും പേടിക്കണം

 • comment-avatar
  venu.S 2 years

  It’s like probing as to which came first; the hen or the egg.Anyway it’s a welcome endeavor.Whoever does it, it’s good & has to be encouraged.I assure my wholehearted co_operation & resistance

 • DISQUS: 0
  error: Content is protected !!