ഐ.എസ്: യമനില്‍ പഠനം പൂര്‍ത്തിയാക്കിയ സംഘത്തില്‍ 35 പേര്‍; ഹിറ്റ് ലിസ്റ്റില്‍ വ്യക്തികളും സ്ഥാപനങ്ങളും

kanakamal-isisകൊച്ചി/കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ‘അന്‍സാറുല്‍ ഖലീഫ’ എന്നപേരില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഘടകത്തില്‍ പരിശീലനം ലഭിച്ച മുപ്പതോളം പേര്‍. വിവിധ ജില്ലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. പിടിയിലായ പ്രതികള്‍ പദ്ധതിയിട്ടിരുന്നത് 12 ല്‍ അധികം അക്രമങ്ങക്ക്.

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്, രണ്ട് ജഡ്ജിമാര്‍, ഒരു പോലീസ് ഉന്നതന്‍ ഉള്‍പ്പെടെ പലരും ഇവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ഏഴു സ്ഥാപനങ്ങളെയും ഇവര്‍ ലക്ഷ്യം വച്ചിരുന്നു. പാരീസ് മോഡല്‍ ലോറി ആക്രമണം കൊച്ചിയില്‍ നടത്താനായിരുന്നു ഒരു പരിപാടി. ഇതിനായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നതായും സൂചനയുണ്ട്.

യമനിലെ ദമ്മാാജിലുള്ള കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 35 പേര്‍ സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിലുണ്ടെന്ന് പിടിയിലായവര്‍ എന്‍.ഐ.എ സംഘത്തോട് വെളിപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ രണ്ടു പണ്ഡിതരുടെ സഹായവും ഇവര്‍ക്കുണ്ട്. കേരളത്തില്‍ നിന്ന് ഐ.എസിലേക്കു പോയവരുമായി ഇതില്‍ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ട്. തീവ്രവാദ ചര്‍ച്ചകള്‍ക്കായി ടെലിഗ്രാം മെസഞ്ചറിലാണ് ഇവര്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. വ്യാജ പേരിലായിരുന്നു പിടിയിലായ മന്‍സീദ് ഗ്രൂപ്പിനെ നയിച്ചിരുന്നത്.

കൊച്ചിയിലെ അക്രമണ പദ്ധതി പൊളിഞ്ഞതോടെ, ഗ്രൂപ്പില്‍ ഒറ്റുകാരുണ്ടെന്ന് ബോധ്യപ്പെട്ട സംഘം ചര്‍ച്ച നേരിട്ടാക്കാന്‍ തീരുമാനിച്ചു. കണ്ണൂരിലെ കനകമലയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഗ്രൂപ്പില്‍ കടന്നു കയറിയതുപോലെ ഈ വിവരവും ചോര്‍ത്തിയാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!