എല്ലാം കള്ളകളി, കമ്മിറ്റി കൂടുംമുമ്പേ ലിസ്റ്റ് അയച്ചോ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രതികൂട്ടില്‍ ?

ഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പട്ടികയോടെ പുറത്തുവരുന്നത് കായിക രംഗത്തെ തട്ടിപ്പുകളും കള്ളക്കളിയും. സെലക്ഷന്‍ കമ്മിറ്റിയെ നോക്കു കുത്തിയാക്കി, കമ്മിറ്റി കൂടുന്നതിനു മുമ്പുതന്നെ കായിക താരണങ്ങളുടെ പട്ടിക ലോക അത്‌ലറ്റിക് ഫെഡറേഷന് കൈമാറി ? ചിത്രയെ ഒഴിവാക്കിയത് വിവാദമായില്ലായിരുന്നെങ്കില്‍ പതിവുപോലെ എല്ലാം നടന്നേനെ.

സെലക്ഷന്‍ കമ്മിറ്റി കൂടുന്നതിനു മുമ്പുതന്നെ ലിസ്റ്റ് അയച്ചിരുന്നുവെന്നും സ്റ്റിപ്പ്‌ചേസ് താരം സുധാ സിംഗിനെയും ഉള്‍പ്പെടുത്തി ചിത്രയെ ഒഴിവാക്കിയുമാണ് ലിസ്റ്റ് അയച്ചിരുന്നതെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അന്തിമ പട്ടിക തയാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ലെന്നും ഫെഡറേഷനാണെന്നും വ്യക്തമാക്കി രൂക്ഷമായ ആരോപണങ്ങളുമായി ചെയര്‍മാന്‍ രണ്‍ധാവെയും രംഗത്തെത്തി. ഇതോടെ ഔദ്യോഗിക സംവിധാനങ്ങള്‍ നോക്കു കുത്തിയാണെന്ന് തെളിയുകയാണ്.

ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായിട്ടാണ് ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവെ രംഗത്തെത്തിയിരിക്കുന്നത്. അന്തിമ പട്ടിക തന്നെ കാണിച്ചിരുന്നില്ല. ചിത്ര ഒഴിവാക്കപ്പെട്ടത് മനസിലായത് അവസാന നിമിഷമാണ്. ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഡെപ്യൂട്ടി കോച്ചാണ് ലിസ്റ്റ് അയക്കലിനു പിന്നിലെന്നാണ് വിവരം. ഇതോടെ ചിത്രയെ ഒഴിവാക്കിയതിനെ മലയാളി സാന്നിദ്ധ്യവും കൂടുതല്‍ വ്യക്തമാവുകയാണ്.  സുധാ സിംഗിന്റെ വെളിപ്പെടുത്തലും ഫെഡറേഷന്റെറ കുരുക്ക് മുറുക്കുകയാണ്. ആദ്യം പ്രഖ്യാപിച്ച പട്ടികയിലില്ലാത്തതും പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അവസാന നിമിഷം തിരുകി കയറ്റപ്പെട്ട താരത്തിന്റെ പുറത്തുവന്നിട്ടുള്ള പ്രതികരണം. തിരുകി കയറ്റല്‍ വിവാദമായതോടെ സുധാ സിംഗിന് അനുമതി നിഷേധിച്ച് തലയൂരാനുള്ള ശ്രമത്തിലാണ് അസോസിയേഷന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫെഡറേഷന്‍ ഉന്നതര്‍ പ്രതികൂട്ടിലാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!