കണക്കുകള്‍ കാണിച്ചില്ലെങ്കില്‍ സഹകരണ ബാങ്കുളിലേത് പലതും കള്ളപ്പണമാകും; സംസ്ഥാന സര്‍ക്കാരും കൈവിടും

old-notesകോഴിക്കോട്: നോട്ടു പിന്‍വലിച്ചശേഷം നടന്ന പണമിടപാടുളില്‍ പലതും ദുരൂഹം. സഹകരണ ബാങ്കുകളില്‍ നിന്ന് പൊതുമേഖലാ ബാങ്കുകളിലേക്ക് ഒഴുകിയിരിക്കുന്നത് കോടികള്‍. കണക്കുകള്‍ കാണിച്ചില്ലെങ്കില്‍ ഇവയെല്ലാം കള്ളപ്പണത്തിന്റെ ലിസ്റ്റിലാകും. സുതാര്യമല്ലാത്ത ഇടപാടുകള്‍ കണ്ടെത്തുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കല്ല.

നോട്ടുകള്‍ അസാധുവാക്കിയശേഷം മലബാറിലെ സഹകരണ ബാങ്കുകളില്‍ മാത്രം നൂറു കണക്കിനു കോടി രൂപയുടെ നിക്ഷേപമാണ് എത്തിയിട്ടുള്ളത്. കിട്ടാക്കടങ്ങള്‍ ഒരുമിച്ച് അടച്ചു തീര്‍ത്ത രീതിയിലും അല്ലാതെയുമാണ് ഇവയിലധികവും എത്തിയിട്ടുള്ളത്. ചില ജനപ്രതിനിധികള്‍ അടക്കം കോടികള്‍ നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്പതോളം പ്രാഥമിക സഹകരണ ബാങ്കുകളില്‍ നടന്ന പരിശോധനയില്‍ കള്ളപ്പണം കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി തെളിവുകള്‍ പരിശോധനാ സംഘത്തിനു ലഭിച്ചതായിട്ടാണ് വിവരം. 12 കോടി രൂപവരെ പൊതുമേഖലാ ബാങ്കില്‍ നിക്ഷേപിച്ച സഹകരണ ബാങ്കുകളുണ്ട്. ബാങ്കുകളിലുണ്ടായിരുന്ന നോട്ടുകള്‍ അസാധുവായ നോട്ടുകള്‍ക്കു പകരം നല്‍കിയ തിരിമറിയും പലയിടങ്ങളിലും അരങ്ങേറിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സഹകരണ ബാങ്കുകളെ തകര്‍ക്കുയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയതും സഹകരണ സംഘങ്ങളെ വെട്ടിലാക്കും. കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായി തീരുന്ന സംഘങ്ങള്‍ തിരിമറികളില്‍ പിടിക്കപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സകരണ സംഘങ്ങള്‍ ആര്‍.ബി.ഐ നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!