നിയമങ്ങള്‍ മറികടന്ന് കെട്ടിടം കെട്ടാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശ, എം.എല്‍.എയുടെ മകന് വിദേശത്ത് ജോലി, പിന്നെ ആര്‍ക്കെല്ലാം എന്തെല്ലാം ?

നിയമങ്ങള്‍ മറികടന്ന് കെട്ടിടം കെട്ടാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശ, എം.എല്‍.എയുടെ മകന് വിദേശത്ത് ജോലി, പിന്നെ ആര്‍ക്കെല്ലാം എന്തെല്ലാം ?

hotel crown plazaകൊച്ചി: തീരദേശ പരിപാലന നിയമത്തെ നോക്കുകുത്തിയാക്കി 3.50 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിപ്പൊക്കി, മതിലിനോട് ചേര്‍ന്ന് 200 വര്‍ഷത്തിലധികം പഴക്കമുള്ള കുഡുംബി സമുദായത്തിന്റെ ക്ഷേത്രമുണ്ടായിട്ടും പഞ്ചനക്ഷത്ര ഹോട്ടലിന് ബാര്‍ കിട്ടി, കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന 4.6 ഏക്കര്‍ ഇപ്പോഴും രേഖകളില്‍ കൃഷി ഭൂമിയായിരുന്നിട്ടും ഇവരെയൊന്ന് തൊടാന്‍ അധികാരികള്‍ അറയ്ക്കുന്നു.

മരട് മുന്‍സിപ്പാലിറ്റിയില്‍, യാതൊരു നിര്‍മ്മാണവും പാടില്ലാത്തെ പ്രദേശത്തെ ഈ നിര്‍മ്മാണം അന്വേഷിക്കണമെന്ന് പരാതി ഇപ്പോള്‍ വിജിലന്‍സിന്റെ പരിഗണനയിലാണ്. തിരുവനന്തപുരം സ്വദേശി കെ.എസ്. ജയകുമാറും ചില സ്ഥലവാസികളുമാണ് വിജിലന്‍സിനെ സമീപിച്ചിരിക്കുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യൂതാനന്ദനും വിജിലന്‍സിനെ സമീപിച്ചിട്ടുണ്ട്.

വി.എസ്. അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ സ്വാധീനമുപയോഗിച്ച് കൗണ്‍ പ്ലാസ അധികൃതര്‍ എല്ലാം അനുകൂലമാക്കി മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മരട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം കെട്ടിടം സ്ഥിതി ചെയ്യുന്ന 4.6 ഏക്കര്‍ സ്ഥലം ഇപ്പോഴും കൃഷി ഭൂമിയാണ്. എന്നിട്ടും കെട്ടിടത്തിന് സ്ഥിരമായ പെര്‍മിറ്റ് നല്‍കിയ മരട് മുന്‍സിപ്പാലിറ്റിയില്‍ അരങ്ങേറപ്പെട്ട അഴിമതികളില്‍ ഒന്നു മാത്രമാണത്രേ ഇത്.

കേന്ദ്രമന്ത്രി മുതില്‍ മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി എന്തിന് പരിസ്ഥിതി സ്‌നേിയുടെ വേഷം കെട്ടുന്ന ഒരു എം.എല്‍.എയുടെ ഇടപെടല്‍ അടക്കം പരാതിയില്‍ വിവരിക്കുന്നു. ഹോട്ടലിനെതിരെ ആദര്‍ശം പറഞ്ഞ് രംഗത്തെത്തിയ ഈ ഹരിത സ്‌നേഹി
എം.എല്‍.എയുടെ മകന്‍ ഇപ്പോള്‍ ഹോട്ടല്‍ ഉടമയുടെ കുവൈറ്റിലെ കമ്പനിയില്‍ ജീവനക്കാരനാണെന്ന് പരാതിയില പറയുന്നു. ഇദ്ദേഹവും മന്ത്രിയായിരിക്കെ കെ. ബാബുവും ഇയാളുടെ കമ്പനിയില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ദുരൂഹമാണെന്നും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!