ചൂട്, ചൂട്…. പാലക്കാട്ട് 41.9 സിഗ്രി സെല്‍ഷ്യസ് ചൂട്

temparatureപാലക്കാട്: സംസ്ഥാനത്ത് ചൂട് സഹിക്കാന്‍ കഴിയാത്ത രീതിയില്‍ കൂടുന്നു. റെക്കോര്‍ഡ് ചൂടായ 41.9 ഡിഗ്രി സെല്‍ഷ്യല്‍ പാലക്കാട് രേഖപ്പെടുത്തി. 2010 ല്‍ രേഖപ്പെടുത്തിയ 41.5 ഡിഗ്രിവരെയായിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന ചൂട്.

ചൂടില്‍ കേരളം ചുട്ടുപൊള്ളുകയാണ്. ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വേനല്‍ മഴയിലും വന്‍ കുറവാണ് നേരിട്ടിട്ടുള്ളത്. കണ്ണൂരിലു കോഴിക്കോടും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. 39.1 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്.

ഫസഫിക് സമുദ്രത്തില്‍ ഉടലെടുത്ത ഉജ്ണജല പ്രവാഹമായ എല്‍ നിനോ ശക്തമായി തുടരുന്നതും ഈര്‍പ്പമില്ലാത്ത വരണ്ടകാറ്റ് വീശുന്നതുമാണ് വേനലിന്റെ കാഠിന്യം കൂട്ടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!