ഗള്‍ഫ് കമ്പം തീരുന്നു,ജോലി തേടി പോകുന്നവരില്‍ വന്‍ കുറവ്

ഡല്‍ഹി: ഗള്‍ഫ് ജോലിയോടുള്ള കമ്പം കുറയുന്നു. ജോലി തേടി ഗള്‍ഫിലേക്കുള്ള പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍. എണ്ണവില ഗള്‍ഫ് രാജ്യങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം, ഐഎസ് ഭീഷണി ഉണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം തുടങ്ങിയവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇ രാജ്യങ്ങള്‍ സ്വീകരിക്കുന്ന സ്വദേശീവല്‍ക്കരണ നയങ്ങളും ഇന്ത്യക്കാരെ ഗള്‍ഫില്‍ നിന്ന് അകറ്റുന്നു.

2014 മുതല്‍ 2016 വരെയുള്ള കണക്കു പരിശോധിച്ചാല്‍ ഗള്‍ഫിലേക്കു പോകുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് കാണുന്നത്. 2014 ല്‍ 7,75,845 പേര്‍ പോയപ്പോള്‍ 2016 ല്‍ ഇതു 5,07,296 ആയി കുറഞ്ഞു. സൗദിയിലെത്തിയിരുന്നവരുടെ എണ്ണം പകുതിയോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2014 ല്‍ 3,29,882 പേര്‍ ജോലിക്കെത്തിയ ഇവിടെ, 2016 ല്‍ 1,65,356 ആയി ചുരങ്ങി. ഖത്തറിലാകട്ടെ, ഇതേകാലയളവില്‍ 75,983 ല്‍ നിന്ന് 30,619 ലേക്ക് കുറഞ്ഞു. യു.എ.ഇയില്‍ 2,24,037 ല്‍ നിന്ന് എത്തി നില്‍ക്കുന്നത് 1,63,731 ലാണ്. കുവൈറ്റില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. 80,419 ല്‍ എത്തിയിരുന്നിടത്ത് 2016ല്‍ 72,402 പേര്‍ എത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!