കേരളം വിദേശഫണ്ട് തട്ടിപ്പിന്റെ താവളമാകുന്നു; സംഘങ്ങളില്‍ ഡോക്ടറും പാസ്റ്ററുമെല്ലാം ഇടനിലക്കാര്‍

വിദേശ ഫണ്ട് തട്ടിപ്പ് സംഘങ്ങള്‍ കേരളത്തില്‍ സജീവമായി. സന്നദ്ധ സംഘടകളുടെ മറവില്‍ കോടിക്കണക്കിന് രൂപ് വിദേശ രാജ്യങ്ങളില്‍ നിന്ന് തരപ്പെടുത്തി തട്ടുന്ന സംഘങ്ങള്‍ അടുത്തിടെ പ്രവര്‍ത്തിക്കുന്നത് കേരളം കേന്ദ്രീകരിച്ച്. ഡോക്ടര്‍, പാസ്റ്റര്‍മാര്‍, വീട്ടമ്മ തുടങ്ങിയവര്‍ ഇടനിലക്കാരായ റാക്കറ്റ് 50 കോടി രൂപ എത്തിക്കാന്‍ തയാറാക്കിയ പദ്ധതി പുറത്തായി. സംഘാഗങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ‘റൗണ്ടപ്‌കേരള’യ്ക്ക് ലഭിച്ചു.

വീഴ്ച്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി സംഘടനകളെ വിദേശ ഫണ്ട് സ്വകരിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍foreign-currency തടഞ്ഞിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 14,000 ല്‍ കൂടുതല്‍ സംഘടനകളാണ് നിരോധനം നേരിട്ടത്. ഈ സംഘടനകള്‍ വഴി നാട്ടിലെത്തിച്ചിരുന്ന ഫണ്ടാണ് പുതിയ സന്നദ്ധ സംഘടനകളെ കണ്ടെത്തി, അവരുടെ പേരില്‍ നാട്ടിലെത്തിക്കപ്പെടുന്നത്. ലഭിക്കുന്ന തുകയുടെ ഒരു വിഹിതം മാത്രം സന്നദ്ധ സംഘടനകള്‍ക്കു ലഭിക്കുന്നു. ഇവര്‍ ബാക്കി പണം എന്തു ചെയ്യുന്നുവെന്നതു സംബന്ധിച്ച കാര്യങ്ങള്‍ ദുരൂഹമാണ്.

നിരോധനം നേരിടുന്ന തമിഴ്‌നാട് ആസ്ഥാനമായ ഒരു സംഘടനയ്ക്ക് ലഭിക്കാനിരുന്ന പണം മറ്റു മാര്‍ഗങ്ങളിലൂടെ നേടിയെടുക്കാന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘത്തിലെ പ്രധാനികളില്‍ പാസ്റ്റര്‍മാരും ഡോക്ടറും ഉള്‍പ്പെടുന്നു. റാക്കറ്റിലെ ഒരംഗത്തിന്റെ വീടു നിര്‍മ്മാണം കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഐ.പി.സിയില്‍ അംഗങ്ങളായ പാസ്റ്റര്‍മാരില്‍ ഒരാള്‍ നേരത്തെ മറ്റ് ചില തട്ടിപ്പു കേസുകളിലും പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരത്തില്‍ നിരവധി സംഘങ്ങളാണ് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. കോടികളാണ് ഇത്തരം ഇടപാടുകളിലുടെ സന്നദ്ധ സംഘടനകളുടെ മറവില്‍ എത്തപ്പെടുന്നത്. പാവപ്പെട്ടവര്‍ക്ക് ഇടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന പേരില്‍ അടക്കം എത്തിക്കുന്ന കോടികളില്‍ ഒരു രുപ പോലും വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് വിവരം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പണം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളെ നിരീക്ഷിച്ചു വരുകയന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രതികരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!