വ്യാജ ലോട്ടറി ? അന്യസംസ്ഥാനത്തിന്റെ പേരില്‍ ലോട്ടറി തട്ടിപ്പിന് വീണ്ടും നീക്കം

തിരുവനന്തപുരം: സര്‍ക്കാരുകള്‍ പിന്‍വലിച്ച ലോട്ടറിപോലും വിറ്റ മാഫിയ വീണ്ടും. വരവ് സര്‍ക്കാര്‍ പോലും അറിഞ്ഞത് ജി.എസ്.ടിയുടെ മറവില്‍ ടിക്കറ്റുകള്‍ കേരളത്തിലെത്തിച്ച്, പരസ്യം നല്‍കി തുടങ്ങിയപ്പോള്‍. നിയമവിരുദ്ധമായി ലോട്ടറികള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തടയാന്‍ സര്‍ക്കര്‍ നടപടി തുടങ്ങി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായി മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ അറിയിക്കണം. മിസോറം സര്‍ക്കാര്‍ ഇത് അറിയിച്ചിട്ടില്ല. ആ നിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് പഴയ ശൈലയില്‍ വ്യാജനാണോയെന്ന സംശയവും ബലപ്പെടുകയാണ്. ഈ മാസം ഏഴു മുതല്‍ നറുക്കെടുപ്പ് തുടങ്ങുമെന്ന പരസ്യം കണ്ടാണ് കേരളം ഇന്നലെ ഉണര്‍ന്നത്. പരസ്യത്തിലെ കണക്കു പ്രകാരമാണെങ്കില്‍ വില്‍ക്കുന്ന ലോട്ടറിയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 102 ശതമാനമാണ് ചെലവ്. ഇതും വ്യാജ ലോട്ടറിയുമായിട്ടാണ് എത്തിയിരിക്കുന്നതെന്ന് സംശയം ബലപ്പെടുത്തുന്നു.

ഇത്തരം ലോട്ടറികള്‍ വില്‍ക്കുന്ന ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് സംസ്ഥാന ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീസ്ത ഏജന്‍സിയാണ് മിസോറാം ലോട്ടറിയുടെ പരസ്യം നല്‍കിയിരിക്കുന്നത്. ഇതേ ഏജന്‍സിയാണ് മുമ്പ് മാര്‍ട്ടിന്റെ ലോട്ടറി വിറ്റിരുന്നത്. പാലക്കാട്ടെ ഇവരുടെ ഗോഡൗണിലാണ് ടിക്കറ്റുകള്‍ ശേഖരിച്ചിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!