പിന്‍വലിച്ചതിനു പകരം നോട്ടുകളെത്തി, എന്നിട്ടും സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

ഡല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകളുടെ 80 ശതമാനവും ബാങ്കുകളില്‍ തിരികെ എത്തിയിട്ടും സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറുന്നില്ല. 500, 1000 രൂപ നോട്ട് അസാധുവാക്കി ഒരു മാസം പിന്നിടുമ്പോള്‍ പണമിടപാടുരംഗം കടുത്ത മരവിപ്പിലാണ്.  അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ മൂന്ന് ആഴ്ച കൂടി ജനത്തിനു സമയമുണ്ട്. 11.85 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തി.

നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം തിടുക്കപ്പെട്ട് എടുത്തതല്ലെന്നും 19 ദശലക്ഷം പുതിയ നോട്ടുകള്‍ പകരം എത്തിച്ചുവെന്നും റിസര്‍വ് ബാങ്ക് പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് വിതരണം ചെയ്തതിലും കൂടുതലാണിത്. എന്നാല്‍, സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന പരാതി തുടരുകയാണ്. പുറത്തിറക്കപ്പെട്ട നോട്ടുകള്‍ എത്തപ്പെട്ട കേന്ദ്രങ്ങള്‍ സംബന്ധിച്ച സംശയങ്ങളാണ് ഇത് ബലപ്പെടുത്തുന്നത്. സംശയങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കുഴല്‍പ്പണക്കാറും തട്ടിപ്പു സംഘങ്ങളും പുതിയ 2000 നോട്ടുകള്‍ യഥേഷ്ടം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

നോട്ടുകള്‍ പിന്‍വലിച്ച നടപടിയിലൂടെ കേരളത്തിന് നികുതി വരവില്‍ 738.128 കോടി രൂപയുടെ ഇടിവ് ഉണ്ടായി. ലോട്ടറി, വാഹന നികുതി എന്നിവ നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകൂത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!