നോട്ട് പിന്‍വലിക്കല്‍: എല്ലാം രഹസ്യമായി സൂക്ഷിച്ചത് കൃത്യമായ മുന്നൊരുക്കങ്ങളോടെ

new-500ഡല്‍ഹി: മന്ത്രിസഭാ യോഗത്തിനെത്തുമ്പോള്‍ മൊബൈല്‍ വേണ്ടെന്ന് ആഴ്ചകള്‍ക്കു മുമ്പേ മന്ത്രിമാര്‍ക്ക് നിര്‍ദേശം. കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രിമാരെ പോകാന്‍ അനുവദിച്ചത് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ശേഷം. സമാന്തരമായി നടന്ന റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ യോഗത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല… വലിയൊരു സാമ്പത്തിക മാറ്റത്തിന്റെ വിവരം ചോരാതിരിക്കാന്‍ കൈക്കൊണ്ടത് വലിയ മുന്‍കരുതലുകള്‍.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം മാത്രമാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് പുറത്തുപോകാന്‍ അനുവാദം ലഭിച്ചത്. മന്ത്രിമാരെ മുന്‍കൂട്ടി അറിയിച്ചിരുന്നത് മന്ത്രിസഭായോഗത്തിന്റെ പ്രധാന അജണ്ട ഇന്ത്യ ജപ്പാന്‍ കരാറെന്നായിരുന്നു. യോഗത്തിനു തൊട്ടു മുമ്പ് മാത്രമാണ് യഥാര്‍ത്ഥ അജണ്ട വെളിപ്പെടുത്തിയത്.

മാസങ്ങള്‍ക്കു മുമ്പ് നോട്ടുകള്‍ അച്ചടിച്ച് ആഴ്ചകള്‍ക്കു മുമ്പ് ബാങ്കുകള്‍ക്ക് കൈമാറി വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ നീക്കം രഹസ്യമായി തന്നെ ഇരുന്നു. പുതിയ നോട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും രഹസ്യം ചോര്‍ന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!