അര്‍ഹതപ്പെട്ടവരെ വെട്ടിനിരത്തി… ഐ.എ.എസ് പരിഗണനാ പട്ടിക ഉടന്‍

അര്‍ഹതപ്പെട്ടവരെ വെട്ടിനിരത്തി… ഐ.എ.എസ് പരിഗണനാ പട്ടിക ഉടന്‍

ias-eligibilityതിരുവനന്തപുരം: അര്‍ഹരായ പലര്‍ക്കും മുഖാമുഖത്തിനുപോലും അവസരം ലഭിക്കില്ലെന്ന് ഉറപ്പാക്കി. മുഖാമുഖത്തില്‍ പങ്കെടുത്തവരിലാകട്ടെ, വിവാദങ്ങളില്‍പ്പെട്ടവര്‍ക്ക് മുന്‍തൂക്കം ലഭിച്ചാലോ… ഐ.പി.എസിനു പിന്നാലെ ഐ.എ.എസ്. പരിഗണനാ പട്ടികയും വിവാദത്തിലേക്ക്.

ആരോപണ വിധേയയായ ഒരു ഉദ്യോഗസ്ഥയ്ക്ക് ഐ.എ.എസ് നല്‍കാന്‍ നടക്കുന്ന നീക്കങ്ങളാണ് ഭരണസിരാ കേന്ദ്രത്തിലെ ഇപ്പോഴത്തെ അണിയറ ചര്‍ച്ച. ഇതോടെയാണ്, അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന ഐ.എ.എസ്. പരിഗണനാ പട്ടിക വിവാദത്തിലായിരിക്കുന്നത്. വിവിധ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലതലങ്ങളിലായി അര്‍ഹരായ പലരെയും ഒഴിവാക്കിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഒരു ഉദ്യോഗസ്ഥയ്ക്കു വേണ്ടിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇവര്‍ നേരിടുന്ന അന്വേഷണത്തില്‍, അച്ചടക്ക നടപടി ശിപാര്‍ശപോലും ഐ.എ.എസ്. പരിഗണനാ പട്ടിക തയാറാകുന്നതുവരെ വൈകിപ്പിച്ചിരിക്കയാണെന്നാണ് സൂചന. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല കമ്മിറ്റി കൂടി പച്ചക്കൊടി കാട്ടിയതോടെ, ആരോപണ വിധേയായ ഉദ്യോഗസ്ഥയെ ഒന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തി കരട് പട്ടിക തയാറാക്കിയിട്ടുണ്ട്. ആരോപണ വിധേയരും വകുപ്പ് തല നടപടി നേരിടുന്നവരും ഇടം നേടിയതിനെ തുടര്‍ന്ന ആഴ്ചകള്‍ക്കു മുമ്പ് തയാറായ ഐ.പി.എസ്. പരിഗണനാ പട്ടിക ചര്‍ച്ചയായിരുന്നു.

സന്തോഷ് മാധവനുമായി വഴിവിട്ട ബന്ധം കണ്ടെത്തിയ ഉദ്യോഗസ്ഥന്‍, മനുഷ്യകടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍ തുടങ്ങിയ ഐ.പി.എസ്. ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടവരില്‍ പലരും നേരത്തെ സ്‌ക്രീനിംഗ് കമ്മിറ്റി ഐ.പി.എസ്. നിഷേധിച്ചവരായിരുന്നു. അതിനെല്ലാം സമാനമായ രീതിയിലാണ് ഐ.എ.എസ്. പട്ടിക തയാറാകുന്നതെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!