സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ വിജയിക്കില്ല; അനുവദിച്ച പണം ഒഴുകുന്നത് മൊത്തക്കച്ചടവക്കാരന്റെ കീശയിലേക്ക്

സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ വിജയിക്കില്ല; അനുവദിച്ച പണം ഒഴുകുന്നത് മൊത്തക്കച്ചടവക്കാരന്റെ കീശയിലേക്ക്

vegitable marketതിരുവനന്തപുരം: വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പിനു നല്‍കുന്ന കോടികള്‍ ഒഴുകുന്നത് സംസ്ഥാനത്തെ മൊത്ത വിതരണക്കാരുടെ കൈകളിലേക്ക്. പിന്നെങ്ങനെ വില കുറയും.

മൊത്തവിതരണക്കാരും ഹോര്‍ട്ടികോപ്പിലെ കമ്മിഷന്‍ മോഹികളായ ഒരു വിഭാഗം ഉദ്യോഗസ്ഥരും വച്ചു പുലര്‍ത്തുന്ന രഹസ്യ ധാരണയാണ് പച്ചക്കറികളുടെ അനാവശ്യ വിലക്കയറ്റത്തിലേക്ക് കേരളത്തിലേക്ക് തള്ളിവിടുന്നത്. അന്യസംസ്ഥാനങ്ങളിലെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ പോയി നേരിട്ട് പച്ചക്കറികള്‍ സംഭരിച്ച്, കേരളത്തില്‍ വിതരണം ചെയ്തിരുന്നതാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പഴയ രീതി. ഈ രീതി ഇന്നില്ലെന്നു മാത്രമല്ല, പൊതുവിപണിയില്‍ നല്‍കുന്നതിനെക്കാള്‍ കൂടിയ വില മൊത്തവ്യാപാരികള്‍ക്കു നല്‍കാന്‍ ചില ഉദ്യോഗസ്ഥര്‍ മത്സരിക്കുന്ന സ്ഥിതിയാണ് ഹോര്‍ട്ടികോര്‍പ്പില്‍ അരങ്ങേറുന്നതെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.

ഇവരെ നിയന്ത്രിക്കാനോ തടയാനോ മുന്നിട്ടിറങ്ങേണ്ട അധികാരികള്‍ കണ്ണടയ്ക്കുമ്പോള്‍ സാധാരണക്കാരന്‍ വിലക്കയറ്റത്തില്‍ നരകിട്ടയാണ്. പൊതുവിപണിയെക്കാള്‍ കൂടിയ വിലയ്ക്കാണ് ഇന്ന് പല പച്ചകറികളും ഹോര്‍ട്ടികോര്‍പ്പ് വില്‍ക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പത്ത് പച്ചക്കറികള്‍ക്ക് 30 ശതമാനം കുറച്ചിട്ടും പഴയ വിലയെക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരുന്നതെങ്ങനെയും വാങ്ങാനെത്തുന്നവര്‍ ചോദിക്കുന്നു. തിരുവനന്തപുരത്ത് ബീന്‍സ് 75 രൂപയ്ക്ക് വിറ്റിരുന്നത് 80 രൂപയായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!