പ്രതിപക്ഷത്തിന്റെ മഹാസഖ്യനീക്കത്തിന് മോദി വക ‘ചെക്ക്’, പ്രതിപക്ഷത്തുനിന്ന് അടുത്തത് ആര് ?

ഡല്‍ഹി: കോണ്‍ഗ്രസും ഇടതുപക്ഷവും മറ്റു പ്രാദേശിക പാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ബദല്‍ സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉടലെടുത്ത നീക്കത്തിനു തുടക്കം കുറിച്ച ബീഹാറില്‍ തന്നെ അതിനെ വെട്ടിനിരത്തി മോദിയുടെ ‘ചെക്ക്’. ആര്‍.ജെ.ഡി.-ജെ.ഡി.യു. സഖം അവസാനിപ്പിച്ച് ബി.ജെ.പിയുമായി നിതീഷ് കുമാര്‍ കൈകോര്‍ക്കുമ്പോള്‍, നിതീഷിനെ തള്ളിപ്പറയാന്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് ഒത്തിരി വിയര്‍ക്കേണ്ടി വരും.

കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിവരെയായി ഉയര്‍ത്തിക്കാട്ടിയ നിതീഷ് കുമാര്‍ ഇനി എന്‍.ഡി.എയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി മാത്രമല്ല, കോണ്‍ഗ്രസും, ഇടതു ക്യാമ്പുകളും പ്രാദേശിക പാര്‍ട്ടികളും ഹോംവര്‍ക്കിലാണ്.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുക കോണ്‍ഗ്രസിനുപോലും വെല്ലുവിളിയാണ്. മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ കൃത്യമായ ഒരു പ്രതിയോഗി ഇല്ല. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി മോദിയുടെയും ബി.ജെ.പിയുടെയും ഇമേഷ് തകര്‍ക്കാന്‍ മൂന്നു വര്‍ഷത്തിനിടെ ഇതുവരെ സാധിച്ചിട്ടുമില്ല. പ്രതിപക്ഷ ഐക്യം ദേശീയ തലത്തില്‍ രൂപപ്പെടുത്തി, കഴിയുന്നിടത്തെല്ലാം ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുകയെന്ന ആശയമാണ് പ്രതിപക്ഷ ക്യാമ്പുകള്‍ ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലേറ്റ് തിരിച്ചടിക്ക് മധുര പ്രതികാരം മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാനിടയുണ്ടായിരുന്ന ഒരു പ്രതിസന്ധി കൂടിയാണ് അവര്‍ ഒഴിവാക്കിയത്. അഴിമതിയില്‍ കുരുക്കില്‍ ലാലുവിനെയും കുടുംബത്തെയും നിര്‍ത്തി, വിരിച്ച വലയിലൂടെ ബി.ജെ.പി ഒരുപക്ഷേ ലക്ഷ്യം വച്ചതും അതുതന്നെയാകണം. ഒപ്പം ബിഹാറില്‍ നിന്നുള്ള ലോക്‌സഭ സീറ്റുകളും.

ബീഹാറും കടന്ന് അമിത് ഷാ മോദി സഖ്യം മുന്നേറുമ്പോള്‍ ഇനി ആരോക്കെ താവളം മാറും. തമിഴ്‌നാട് അടക്കമും പല സംസ്ഥാനങ്ങളിലും കൃത്യമായ നീക്കങ്ങളാണ് അണിയറിയില്‍ അമിത്ഷാ നടത്തുന്നത്. അങ്ങനയെങ്കില്‍ അടുത്ത രണ്ടു വര്‍ഷത്തിനിടെ, ഇനിയും മാറ്റങ്ങളുണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!