നിര്‍വാഹക സമിതി യോഗം ഇന്ന് സമാപിക്കും; വി. മുരളീധരന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാകുമെന്ന് സൂചന

നിര്‍വാഹക സമിതി യോഗം ഇന്ന് സമാപിക്കും; വി. മുരളീധരന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാകുമെന്ന് സൂചന

V Muraleedharanഡല്‍ഹി: ബി.ജെ.പി. നിര്‍വാഹക സമിതി യോഗം ഇന്ന് അവസാനിക്കും. പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് പുതിയ നേതാക്കളെ കൊണ്ടുവരുമെന്ന് സൂചന. കേരളത്തില്‍ നിന്ന് വി. മുരളീധരന് സാധ്യത.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയും വോട്ട് ഷെയര്‍ 15 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്ത ബി.ജെ.പി കേരള ഘടകത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ്് തെരഞ്ഞെടുപ്പോടെ കേരളാ രാഷ്ട്രീയത്തില്‍ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായി പിര്‍ട്ടിയെ മാറ്റുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. കേരളത്തിലെ അക്രമ സമരങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കേന്ദ്രനേതൃത്വം എല്ലാ പിന്തുണയും പ്രഖ്യാപിച്ചതും പ്രമേയം പാസാക്കിയതും ഇൗ പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളെ വിവിധ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്.

എല്‍.ഡി.എ കേരള ഘടകത്തിന് മൂന്നു സ്ഥാനങ്ങളെങ്കിലും ലഭിക്കുമെന്നാണ് സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. ഇതിന്റെ ആദ്യപടിയായി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ വി. മുരളീധരനെ ദേശീയ ജനറല്‍ സെക്രട്ടറി ആക്കുമെന്നാണ് സൂചന. മുരളീധരന്റെ മികച്ച സംഘടനാ പാടവമാണ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കാന്‍ ഒരു കാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മുരളീധരന്‍ കാഴ്ച വച്ച പ്രകടനവും അനുകൂലമായിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിലെ അധികാരമാറ്റം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടി മികച്ച പ്രകടനമുണ്ടാകുമായിരുന്നുവെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍, കേരളത്തില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നതാണ് ആഗ്രഹമെന്ന് മുരളീധരന്‍ ദേശീയ നേതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ അടക്കമുള്ള പല ബി.ജെ.പി. കേന്ദ്ര നേതാക്കളും മുരളീധരനൊപ്പം എ.ബി.വി.പിയുടെ ദേശീയ ചുമതല വഹിച്ചവരാണ്. പി.എസ്. ശ്രീധരന്‍ പിള്ള, പി.കെ. കൃഷ്ണദാസ് തുടങ്ങിയവരും പരിഗണനയിലാണ്. കേന്ദ്ര സഹമന്ത്രി റാങ്കിലുള്ള തസ്തികളിലേക്ക് ബി.ജെ.പിയിലെയും ബി.ജെ.ഡി.എസിലെയും ഓരോ നേതാക്കളെ പരിഗണിക്കുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!