ലക്ഷ്യം ലോക്‌സഭയില്‍ പ്രതിനിധികള്‍, മുന്നണി ശക്തിപ്പെടുത്താന്‍ അമിത്ഷാ നേരിട്ട്

sreekandeshwaram-amithshaകോഴിക്കോട്: ലക്ഷ്യം അടുത്ത ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് പ്രതിനിധികള്‍. സാമൂതിരിയുടെ തട്ടകത്തെ ഇളക്കി മറിക്കുന്നതിനു പിന്നാലെ എന്‍.ഡി.എ ശക്തിപ്പെടുത്തലും അമിത്ഷായുടെയും കൂട്ടരുടെയും സംസ്ഥാനത്തെ ദൗത്യമായി മാറിക്കഴിഞ്ഞു.

ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ അടുത്ത ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ മാറ്റി വച്ചിരിക്കുന്നത് സംസ്ഥാനത്തെ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കാണ്. ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ഉണ്ടാകുന്ന ആവേശത്തിനു തുടര്‍ച്ച സൃഷ്ടിച്ച് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള മാര്‍ഗരേഖ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലാകെ ആവേശം വിതയ്ക്കാന്‍ സാധിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തിന്റെ നടപടികള്‍ ബി.ജെ.പി. മുന്നോട്ടു കൊണ്ടുപോകുന്നത്.

കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് പ്രതിനിധിയെ എത്തിക്കണമെങ്കില്‍, വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന നിഗമനത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതുകൂടി മുന്നില്‍ കണ്ടാണ് മുന്നണി വിപുലീകരണത്തിന് അമിത്ഷാ തന്നെ മുന്‍കൈ എടുക്കുന്നത്. ദേശീയ കൗണ്‍സില്‍ നടക്കുന്ന 25ന് വൈകുന്നേരം ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ഉദ്ഘാടന ചടങ്ങിലേക്ക് എന്‍.ഡി.എ കേരളാ ഘടകം നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് മാണി അടക്കമുള്ളവരെ മുന്നണിയിലേക്ക് അടുപ്പിക്കാനും നീക്കം ശക്തമാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!