ചിത്ര അവസാനത്തേതാകില്ല, ബലിയാടുകള്‍ ഇനിയും വരും, വീണ്ടും അഭിനയിക്കാന്‍ അവസരം കിട്ടും

പട്ടിണിയും പരിവട്ടവും കുട്ടിക്കാലത്തെ ചങ്ങാതിമാരായിട്ടും കായിക മേഖലയില്‍ കഴിവു തെളിയിച്ചവര്‍ നിരവധിയാണ്. അതില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല ചിത്ര. എന്നാല്‍, അത്തരത്തില്‍ വളര്‍ന്നുവരുന്ന കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തകര്‍ക്കുന്നതിന് നടക്കുന്ന ഗൂഢാലോചന ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഓരോരുത്തര്‍ ബലിയാടാകുമ്പോഴും എല്ലാവും സ്വന്തം റോളുകള്‍ നല്ലരീതിയില്‍ അഭിനയിച്ചിട്ട് അടുത്ത അവസരത്തിനായി കാത്തിരിക്കും.

സെലക്ഷന്‍ കമ്മിറ്റിയുടെ അധികാരങ്ങളും അതുപയോഗിച്ച് ക്രമപ്പെടുത്തിയ മാനദണ്ഡങ്ങളും നഗ്നമായി ഉപയോഗിച്ച് തയാറാക്കിയ ‘സ്വന്തക്കാരുടെ പട്ടിക’യാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 20 നു സെലക്ഷന്‍ കമ്മിറ്റി കൂടി, 24നു മുമ്പ് അപേക്ഷിക്കേണ്ട ചാമ്പ്യന്‍ഷിപ്പിന്റെ സെലക്ഷന്‍ പട്ടിക 23 വരെ മറച്ചുവച്ചു നടത്തിയിരിക്കുന്ന നീക്കം ആസൂത്രിതമല്ലെന്ന് പറയാനാവില്ല. സെലക്ഷനില്‍ താഴെ തട്ടുമുതല്‍ തുടങ്ങുന്ന ഒത്തുകളിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഒരു ഏടുമാത്രമാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വര്‍ണമേഡല്‍ ജേതാവിനെ ഒഴിവാക്കാന്‍, വേണ്ടപ്പെട്ടവര്‍ക്ക് ഗുണപ്പെടുന്ന മാനദണ്ഡം. മോശമായ സാഹചര്യങ്ങള്‍ ഒരുക്കിയും മേള നടത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥനെ ടീം ക്യാപ്ടനായി ഉള്‍പ്പെടുത്താം. നിലവാരവും സ്ഥിരതയും ചൂണ്ടിക്കാട്ടി സ്വര്‍ണമെഡല്‍ ജേതാവിനെ തഴയുമ്പോള്‍ കായിക പ്രേമികള്‍ ചോദ്യം ചെയ്യുന്ന ഒന്നുണ്ട്. ഹുസൈന്‍ ബോര്‍ട്ടിനോ എന്തിന് പി.ടി. ഉഷയ്‌ക്കോ അവകാശപ്പെടാന്‍ സാധിക്കുമോ ഈ സ്ഥിരത ?

വാമിംഗ്അപ്പ് ട്രാക്കോ, നാഡയുടെ സാന്നിദ്ധ്യമോ ഒന്നും മില്ലാതെ ലോക നിലവാരത്തിലുള്ള മത്സരത്തിനുള്ള ക്വാളിഫിക്കേഷന്‍ ഇവന്റ് നടത്തിയ കായിക സംഘാകര്‍ സ്‌റ്റേഡിയത്തിലേക്ക് ചളിയില്‍ ചവിട്ടാതെ കടക്കാനെങ്കിലും ഒരു വഴി ഒരുക്കാമായിരുന്നില്ലേ? നോര്‍ത്തിന്ത്യന്‍ ലോബിയെ കുറ്റപ്പെടുത്തി മലയാളികളുടെ അവസരം നഷ്ടപ്പെടുന്നതിനെ പഴിക്കുന്നവര്‍ ഓര്‍ക്കണം, ലിസ്റ്റ്് പുറത്തുവരുന്നതുവരെ ഒന്നും ആരും അറിയിച്ചില്ലെന്നു പറയാനല്ലല്ലോ സംസ്ഥാന സര്‍ക്കാരിനും കായിക വകുപ്പും മറ്റു സംവിധാനങ്ങളും.

നോര്‍ത്ത് ഇന്ത്യന്‍ ലോബിയെ മറികടന്ന് സെലക്ഷന്‍ കമ്മിറ്റിയെ സ്വാധീനിക്കാന്‍ കഴിയുന്ന അഞ്ജു, പി.ടി. ഉഷ, രാധാകൃഷ്ണന്‍, ടോണി തുടങ്ങി നിരവധി പേര്‍ ഇക്കുറി ഉണ്ടായിരുന്നില്ലേ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നു ഒഴിവാക്കാന്‍ ശ്രമം നടന്നപ്പോള്‍ എന്തുകൊണ്ട് ഇതൊന്നും നിങ്ങള്‍ മുന്‍കൂട്ടി കണ്ടില്ല.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!