കാവ്യ, മുകേഷ്, നാദിര്‍ഷാ, മാനേജര്‍ അപ്പുണ്ണി… ചോദ്യം ചെയ്യല്‍ ഉടന്‍, നെഞ്ചിടിപ്പോടെ സിനിമാ ലോകം

കൊച്ചി: മുകേഷ്, നാദിര്‍ഷാ, മാനേജര്‍ അപ്പുണ്ണി, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ, കാവ്യയുടെ അമ്മ… നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്ത അന്വേഷണ സംഘം തുടര്‍ നടപടികളിലാണ്. പലരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു കഴിഞ്ഞുവെന്നാണ് വിവരം. സിനിമാ ലോകത്ത് ആശങ്കയുടെ ദിവസങ്ങളാണ് കടന്നു പോകുന്നത്.

കാവ്യാ മാധവന്‍, അമ്മ ശ്യാമള മാധവന്‍ എന്നിവരുടെ നീക്കങ്ങള്‍ പോലീസ് വീക്ഷിച്ചു വരുകയാണ്. കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ദൃശ്യങ്ങളുടെയും ശാസ്ത്രീ പരിശോധന പുരോഗമിക്കുകയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ഇരുവരുടെയും മൊഴി രേഖപ്പെടുത്തുക. ഇത് ഉടനുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ നല്‍കുന്ന സൂചന.

നാദിര്‍ഷാ അടക്കമുള്ളവരെ കഴിഞ്ഞ ദിവസവും വിളിച്ചു വരുത്തിയിരുന്നു. ഇന്നും പല പ്രമുഖരെയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അനൂപ് പള്‍സര്‍ സുനിയുടെ തഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷായും കേസില്‍ പ്രതികളാകുമെന്നാണ് വിവരം.

അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് എം.എല്‍.എയും നടനുമായ മുകേഷ് പറയുമ്പോഴും നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ 50 ല്‍ അധികം തവണ മുകേഷും ദിലീപുമായി സംസാരിച്ചത് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പോരുള്‍ തേടുകയാണ് അന്വേഷണ സംഘം. മാത്രവുമല്ല, ഗൂഢാലോച തുടങ്ങിയ സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നുവെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!