മൂന്നു മിനിട്ട് വീഡിയോ വേണം, ചിരിക്കുന്ന മുഖവും മോതിരവും മസ്റ്റ്… ക്വട്ടേഷന്‍ ഒന്നര കോടി

മൂന്നു മിനിട്ട് വീഡിയോ വേണം, ചിരിക്കുന്ന മുഖവും മോതിരവും മസ്റ്റ്… ക്വട്ടേഷന്‍ ഒന്നര കോടി

കൊച്ചി: മൂന്നു മിനിട്ടുള്ള വീഡിയോ. അതുമായി വന്നാല്‍ നല്‍കാമെന്ന് ദിലീപ് ഏറ്റെത് ഒന്നരക്കോടി. ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി അഡ്വാന്‍സായി പതിനായിരം കൈപ്പറ്റി.
കാവ്യയുമായുള്ള അടുപ്പം ആക്രമിക്കപ്പെട്ട നടി അന്നത്തെ ഭാര്യയോട് പറയുന്നതടക്കമുള്ള കാര്യങ്ങളാണ് ദിലീപിന്റെ ശത്രുത വളര്‍ത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2013 ല്‍ തുടങ്ങിയതാണ് നടിയോടുള്ള പക. വീഡിയോയില്‍ നടിയുടെ ചിരിക്കുന്ന മുഖവും കൈയില്‍ കാമുകന്‍ അണിയിച്ചിരുന്ന മൊതിരവും നിര്‍ബന്ധമായി വേണമെന്ന് ദിലീപ് നിര്‍ദേശിച്ചിരുന്നുവത്രേ.
എം.ജി. റോഡിലുള്ള ഒരു ഹോട്ടലില്‍ നടന്ന അമ്മയുടെ പരിപാടിക്കിടെയില്‍ നടന്‍ ദിലീപ് നേരിട്ടാണ് ക്വട്ടേഷന്‍ നല്‍കിയത്. ഹോട്ടലിലും നടന്റെ ബി.എം. ഡബ്ല്യൂ കാറിലുമിരുന്നായിരുന്നു കൂടിക്കാഴ്ച. ഈ കാറിന്റെ നമ്പറായ 5445 ഉദ്ദേശിച്ചാണ് കൊടുത്തയച്ച കത്തില്‍ 5225 എന്ന പള്‍സര്‍ സുനി തെറ്റായി രേഖപ്പെടുത്തിയതെന്നാണ് നിഗമനം. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാലുവരെയുള്ള കാലഘട്ടത്തില്‍ ഇരുവരും പള്‍സര്‍ സുനിയും ദിലീപും ഒരേ ഹോട്ടലിലും തങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചതും ദിലീപിന്റെ കുറുവ്വ് മുറുക്കി.
എന്നാല്‍, കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയയില്‍ സുനി എത്തിയതിന്റെ തെളിവുകളാണ് ദിലീപിനെ ഗൂഢാലോചന കേസില്‍ പ്രതിയാക്കിയത്.
കൃത്യം നടന്നശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി. ഇതു തെളിയിക്കുന്ന തെളിവുകള്‍ ലക്ഷ്യയില്‍ നിന്ന് ലഭിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഇവിടെവച്ച് പണം കൈമാറുന്നതിന്റെ തെളിവും ലഭിച്ചതായിട്ടാണ് വിവരം. എല്ലാം കൂടി 19 തെളിവുകളാണ് അന്വേഷണസംഘം ദിലീപിനെതിരെ നിരത്തിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!