ദിലീപിന്റെ പുറത്തിറങ്ങല്‍ വിചാരണയ്ക്കും ശേഷമാകുമോ ? ജാമ്യം ഉടന്‍ ലഭിക്കില്ലെന്ന് വിലയിരുത്തല്‍

കൊച്ചി: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് താരരാജാവിനുണ്ടാക്കിയിരിക്കുന്ന തിരിച്ചടി വലുതാണ്. പുറത്തിറങ്ങണമെങ്കില്‍ രണ്ടു വഴികള്‍ മാത്രമാണ് നടന്‍ ദിലീപിനും കൂട്ടര്‍ക്കുമുള്ളത്. ഒന്നുകില്‍ സുപ്രീം കോടതിയെ സമീപിക്കുക. അല്ലെങ്കില്‍ കുറച്ചു ദിവസം കാത്തിരുന്നശേഷം വീണ്ടും താഴത്തെ കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷയുമായി വീണ്ടും സമീപിക്കുക.

രണ്ടുതന്നെയായാലും നടന് ഉടന്‍ പുറത്തിറങ്ങാനാവില്ല. സുപ്രീം കോടതി ജാമ്യ ഹര്‍ജി തള്ളിയാല്‍ 90 ദിവസം വരെ ജയില്‍ വാസം നീളും. അത്തരമൊരു റിസ്‌ക് എടക്കേണ്ടന്ന നിലപാടിലാണ് നടനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതിയെ സമീപിച്ചത് നേരത്തെയായിപ്പോയെന്ന വിലയിരുത്തലും ദിലീപ് ക്യാമ്പിലുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ നിയമോപദേശം തേടുകയാണിപ്പോള്‍.

എല്ലാ പഴുതുകളും അടച്ച് ശക്തമായ നിലപാടാണ് പോലീസ് കേസില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ കേസ് ഡയറി കോടതികള്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. വിചാരണവേളയില്‍ കേസ് ഡയറിയിലെ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാമെന്നാണ് ദിലീപ് വിശ്വസിക്കുന്നത്. എന്നാല്‍, കേസിന്റെ ഇപ്പോഴത്തെ സ്‌റ്റേജില്‍ ജാമ്യം നേടുക എളുപ്പമല്ല. കുറ്റപത്രം തയാറാകും വരെ ദിലീപിന്റെ ജാമ്യത്തെ അന്വേഷണ സംഘം എതിര്‍ക്കും. മാത്രവുമല്ല, ഉടന്‍ തന്നെ കുറ്റപത്രം നല്‍കിയാല്‍ വിചാരണ കഴിയാതെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയും ദിലിപിനുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!