മൂന്നു വര്‍ഷം നീണ്ട ഗൂഢാലോചന, മൂന്നു മാസം നീണ്ടു നിന്ന കുടുക്കല്‍

ഇല്ലാതായത് പുതിയ ഒരു നിര്‍മ്മാതാവിന്റെ പിറവി ?

കൊച്ചി: നടിയുമായി ഉടക്കുണ്ടായപ്പോള്‍ 2013 ല്‍ എറണാകുളത്തെ അബാദ് പ്ലാസയില്‍ പകപോക്കാന്‍ ആലോചന തുടങ്ങി. 2016 ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ചിത്രീകരണവേളയില്‍ ഇതുശക്തമായി…എന്നാല്‍, ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനിയുടെ ക്ലൈമാകസ് പോലീസ് അതിഗംഭീരമായി പൊളിച്ചെഴുതി.

വിദേശ രാജ്യങ്ങളില്‍ നടക്കുന്ന അമ്മയുടെ സ്‌റ്റേജ് ഷോയുടെ പരിശീലനം 2013 ഏപ്രിലില്‍ അബാദ് പ്ലാസയിലാണ് നടന്നത്. ഇവിടത്തെ 410-ാം നമ്പര്‍ മുറിയിലായിരുന്നു അന്നത്തെ കൂടിക്കാഴ്ച. പിന്നാലെ ദിലീപില്‍ നിന്ന് ഭാര്യ മഞ്ജു വാര്യര്‍ വിവാഹ മോചനത്തിലേക്ക് നീങ്ങിയതോടെ കാര്യങ്ങള്‍ രൂക്ഷമായി. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണ വേളയില്‍ വീണ്ടും പള്‍സര്‍ സുനി – ദിലീപ് ഗൂഢാലോചന.2016 നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷനില്‍ വച്ചും കൂടിക്കാഴ്ച. പണം മാത്രമല്ല, പള്‍സര്‍ സുനിക്ക് നിര്‍മ്മാതാവാകാനുള്ള വഴികളും ദിലീപ് ബന്ധത്തില്‍ തുറന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെ 2017 ഫെബ്രുവരി 17ന് പള്‍സര്‍ ഓടുന്ന വാഹനത്തില്‍ കൊട്ടേഷന്‍ നടപ്പാക്കി. എന്നാല്‍, തുടര്‍ന്നുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തപ്രകാരം നടത്താന്‍ ഇവര്‍ക്കായില്ല. പള്‍സര്‍ സുനിയെയും കുട്ടരെയും അറസ്റ്റ് ചെയ്ത് കുറ്റപത്രത്തിലേക്ക് പോലീസ് കടന്നതോടെ എല്ലാം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍, ജയിലിലടക്കം സുനിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഓരോ ദിവസവും കാത്തിരിക്കുകയായിരുന്നു അന്വേഷണസംഘം.

കോയിന്‍ ബോക്‌സില്‍നിന്ന് പള്‍സര്‍ നടത്തിയ ഫോണ്‍ കോളുകള്‍ മുതല്‍ ഓരോന്നും നിരിക്ഷിക്കപ്പെട്ടു. എന്നാല്‍, അടുത്തിയെ ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ച ഒരാള്‍ വിവരങ്ങള്‍ ചോര്‍ത്തിയത് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പിന്നാലെ തന്നെയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ദിലീപിന്റെയും കൂട്ടരുടെയും പരാതി അടക്കമുള്ള നടപടികള്‍.
രക്ഷപെടാന്‍ ദിലീപും കൂട്ടരും ഒരുക്കിയ പലതും അവര്‍ക്കു തന്നെ വിനയായി മാറുകയും ചെയ്തു. ഒരുവേള ഒരു പ്രമുഖ ദൃശ്യമാധ്യമം അടക്കം ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുരുക്കുകള്‍ മുറുകിയതോടെ അറസ്റ്റ് അനിവാര്യമായി. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവെടുപ്പുകളും അറസ്റ്റിനുമുള്ള സാധ്യതകളും തള്ളി കളയുന്നില്ല അന്വേഷണസംഘം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!