ആറാം ദിവസവും ഇരുട്ടില്‍തപ്പി പോലീസ്; ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്‍വീഴ്ച

jishaപെരുമ്പാവൂര്‍: ക്രൂരമായ കൊലപാതകം നടന്ന ആറാം ദിവസവും ഇരുട്ടില്‍ തപ്പുന്ന ഗതികേടില്‍ പോലീസ്. ജിഷയുടെ കൊലപാതകം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ രേഖാമൂലം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന ചട്ടംപോലും പോലീസ് കാറ്റില്‍പറത്തി.

ആദ്യദിവസങ്ങളില്‍ സംഭവത്തെ ഒതുക്കി തീര്‍ക്കുന്ന തരത്തിലുള്ള നിലപാടുകളാണ് പോലീസ് സ്വീകരിച്ചതെന്നാണ് ആരോപണം. സംഭവം വലിയ രീതിയില്‍ വാര്‍ത്തയാവുകയും ബഹുജന പ്രക്ഷോഭമുണ്ടാവുകയും ചെയ്തപ്പോള്‍ മാത്രമാണ് പോലീസ് പരക്കം പാച്ചില്‍ തുടങ്ങിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ജിഷയുടെ ബന്ധു, ഇയാളുടെ സുഹൃത്ത്, അയല്‍വാസിയായ യുവാവ്, അന്യസംസ്ഥാന തൊഴിലാളി എന്നിവരെ ചോദ്യം ചെയ്യുകയാണ്. കൊലപാതകം സമയത്തിനുശേഷം നാട്ടിലില്ലായിരുന്ന യുവാവിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്.

ഇയാളുടെ വിരളടയാളം സ്ഥലത്തുനിന്ന് ലഭിച്ചതുമായി യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പുതിയ രേഖാചിത്രവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!