13- ാം നിയമസഭ പിരിച്ചുവിട്ടു; പിണറായി മന്ത്രിസഭ ബുധനാഴ്ച

13- ാം നിയമസഭ പിരിച്ചുവിട്ടു; പിണറായി മന്ത്രിസഭ ബുധനാഴ്ച

kerala niyamasabhaതിരുവനന്തപുരം: 14- ാം നിയമസഭ രൂപീകരിക്കാനുള്ള നടപടികള്‍ ഗവര്‍ണര്‍ പി. സദാശിവം ആരംഭിച്ചു. 13- ാം നിയമസഭ പിരിച്ചുവിട്ടു. ഇടതു മുന്നണി പുതിയ നിയമസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ഗവര്‍ണര്‍ പിണറായിയെ ക്ഷണിക്കുകയും ചെയ്യണം. തുടര്‍ന്ന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും.

ബധനാഴ്ചയാകും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. മുഖ്യമന്ത്രി അടക്കം 12 സി.പി.എം പ്രതിനിധികള്‍ 19 അംഗ മന്ത്രിസഭയിലുണ്ടാകും. നാലു സി.പി.ഐ പ്രതിനിധികള്‍, ജനതാദള്‍(എസ്), കേരള കോണ്‍ഗ്രസ് (എസ്), എന്‍.സി.എി എന്നിവരുടെ ഓരോ പ്രതിനിധികള്‍ എന്നിങ്ങനെയാവും മന്ത്രിസഭയിലുണ്ടാവുക. മന്ത്രിമാരുടെ പട്ടിക സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!