മലയാളത്തിനു പുറമേ ഇംഗ്ലീഷിലും തമിഴിലും കന്നഡയിലും സത്യപ്രതിജ്ഞ; 44 പുതുമുഖങ്ങള്‍, എട്ടു വനിതകള്‍

മലയാളത്തിനു പുറമേ ഇംഗ്ലീഷിലും തമിഴിലും കന്നഡയിലും സത്യപ്രതിജ്ഞ; 44 പുതുമുഖങ്ങള്‍, എട്ടു വനിതകള്‍

niyamasabha 1തിരുവനന്തപുരം: വള്ളിക്കുന്നില്‍ നിന്നുള്ള അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ക്ക് ആദ്യ ഊഴം. അക്ഷരമാല ക്രമത്തില്‍ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത പതിനാലാമത് നിയമസഭയില്‍ അംഗങ്ങളായി. പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയ രാവിലെ ഒമ്പത് മണിയോടെയാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. പ്രൊടെം സ്പീക്കര്‍ എസ്. ശര്‍മ്മയ്ക്കു മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭാ സെക്രട്ടറിയുടെ ചുമതലയുള്ള പി. ജയലക്ഷ്മിയാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. മഞ്ചേശ്വരത്തുനിന്നുള്ള പി.ബി. അബ്ദുള്‍ റസാഖ് കന്നഡിയിലാണ് സത്യവാചകം ചൊല്ലിയത്. ഹൈബി ഈഡന്‍, കെ. മുരളീധവന്‍ എന്നിവര്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ കൈക്കൊണ്ടത്. തമിഴിലായിരുന്നു ദേവികുളം എം.എല്‍.എ രാജേന്ദ്രന്റെ സത്യപ്രതിജ്ഞ.

കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ബി.ജെ.പി അംഗമായി ഒ. രാജഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തു. സഗൗരവം ദൈവനാമത്തിലാണ് ഒ. രാജഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തത്. കാവി വേഷം ധരിച്ച്, ഷാള്‍ അണിഞ്ഞെത്തിയ രാജഗോപാലിന്റെ സത്യപ്രതിജ്ഞ കാണാന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അക്ഷരമാലാ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇടതുപക്ഷ എം.എല്‍.എമാരില്‍ ഭൂരിപക്ഷവും സഗൗരവ പ്രതിജ്ഞ എടുത്തപ്പോള്‍ വ്യത്യസ്തനായത് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമാണ്. സഗൗരവമായിരുന്നു വി.ടിയുടെയും പ്രതിജ്ഞ. പി.സി. ജോര്‍ജും സഗൗരവം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി.

അംഗങ്ങളുടെ സീറ്റിന്റെ ക്രമീകരണം ഉടനെ പൂര്‍ത്തിയാകും. സഭയിലെ 140 പേരില്‍ 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 പേര്‍ സിറ്റിംഗ് എംഎല്‍എമാരാണ്. 13 പേര്‍ ഇടവേളക്കുശേഷം വീണ്ടും എത്തുന്നവരും. നേമം മണ്ഡലത്തില്‍ വിജയിച്ച ഒ രാജഗോപാല്‍ നഗരത്തില്‍ റോഡ് ഷോ നടത്തിയതിന് ശേഷമാണ് സഭയിലെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!