അധിക സേവന നികുതി പ്രാബല്യത്തില്‍; ചെലവ് കൂടും

അധിക സേവന നികുതി പ്രാബല്യത്തില്‍; ചെലവ് കൂടും

ഡല്‍ഹി: അധിക സേവന നികുതി പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ഫോണ്‍ വിളി, ട്രെയിന്‍- വിമാന യാത്രകള്‍, എ.സി ഹോട്ടലുകളിലെ ഭക്ഷണം, ബാങ്ക് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനി ചെലവേറും. അതുവഴി ജീവിത ചെലവും വര്‍ദ്ധിക്കും.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കൃഷി- കല്യാണ്‍ സെസാണ് നിലവില്‍ വന്നിട്ടുള്ളത്. 0.5 ശതമാനമാണ് സെസ്. ചരക്കു സേവന നികുതി വരുന്നതോടെ 17-18 ശതമാനമായി നികുതി ഉയര്‍ന്നേക്കും. എന്നാല്‍, ഘട്ടം ഘട്ടമായുള്ള സേവന നികുതി വര്‍ധന ഇതിന്റെ ആഘാതം കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!