വരുമാനം താഴോട്ട്, ചെവല് മേലോട്ട്… വായ്പയില്‍ ശരണം പ്രാപിച്ച് മുന്നോട്ട്…. സാമ്പത്തിക സ്ഥിതി വളരെ മോശം

financila status posterതിരുവനന്തപുരം : പ്രാഥമിക ചെലവുകള്‍ക്കു വായ്പയെ ആശ്രയിക്കുന്ന സ്ഥിതി. വരുമാനം കുറയുമ്പോഴും ചെലവ് അതിവേഗം ഉയരുന്നു. കമ്മി നികത്താന്‍ വിനിയോഗിക്കുന്നത് വായ്പയെടുക്കുന്ന പണവും… കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് വ്യക്തമാക്കുന്നത് സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ച കംപ്‌ടോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.

അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടമെടുക്കേണ്ട സ്ഥിതിയാണെന്നും 2015ലെ സി.എ.ജി. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതും വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരിക്കുന്നതും വീണ്ടും കടമെടുക്കേണ്ടിവരുത്തുന്നത് സാമ്പത്തികസ്ഥിതിയെ അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 2014 ഏപ്രിലില്‍ 1,24, 081 കോടിയായിരുന്നത് 2015 അവസാനം 1,41,947 കോടിയായി. 2014-15 ല്‍ കടമെടുത്ത 18,509 കോടി രൂപയില്‍ പലിശ, മുതല്‍ തിരിച്ചടവ് എന്നിവയ്ക്കു ശേഷം ബാക്കിയായത് വെറും 5365 കോടി മാത്രമാണ്. 2010-11ല്‍ 38,791 കോടിയായിരുന്ന ചെലവ് 2014-15 ആയപ്പോഴേക്കും 76,744 കോടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 10,500 കോടിയുടെ വര്‍ധന. റവന്യു കമ്മി കുറയ്ക്കാനും കടം നിയന്ത്രിക്കാനുമായി 2003ല്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തരവാദിത്വ നിയമം ലക്ഷ്യം കണ്ടതുമില്ല. ലക്ഷ്യമിടുന്ന വരുമാനം കണ്ടെത്താന്‍ കഴിഞ്ഞ നാലു വര്‍ഷവും കഴിഞ്ഞിട്ടില്ല.

നാലു വര്‍ഷവും റവന്യു കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും പ്രതീക്ഷയ്ക്കപ്പുറം വര്‍ധിച്ചു. അടുത്ത ഏഴു വര്‍ഷത്തിനകം ഇതുവരെ എടുത്ത മൊത്തം കടത്തിന്റെ 41.1 ശതമാനമായ 42,362.01 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വരും. അതിന് ശ്രമിച്ചില്ലെങ്കില്‍ സ്ഥിതി വളരെ ദയനീയമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!