നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി: അതിര്‍ത്തിയില്‍ അതീവ ജാഗ്രത; എന്തും നേരിടാന്‍ തയാറായി ഇന്ത്യന്‍ സൈന്യം

beating-retreat

representative image

ഡല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചത് ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറെടുത്ത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കാശ്മീരിലും പഞ്ചാബിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പഞ്ചാബ് അതിര്‍ത്തിയിലെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാലയങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വാഗാ അതിര്‍ത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് (പതാകയിറക്കല്‍) ചടങ്ങ് ബി.എസ്.എഫ് റദ്ദാക്കി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഭീകരര്‍ക്കു നല്‍കിയ ഇന്ത്യന്‍ പ്രഹരത്തിനു ചുക്കാന്‍ പിടിച്ചത്. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരിമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്തശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. ആക്രമണത്തിനു മുമ്പ് നയതന്ത്രതലത്തില്‍ പാകിസ്ഥാനനെ ഒറ്റപ്പെടുത്താനും ഇന്ത്യയ്ക്കായി.

അണുബോംബു കാട്ടിയുള്ള പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ഭീഷണിപ്പെടുത്തലിനു പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിരിക്കുന്നത്. രണ്ട് ദിവസമായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ ലംഘിച്ചുവരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയുണ്ടായ തിരിച്ചടി പാകിസ്ഥാന് തീര്‍ത്തും അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!