മദ്യവില്‍പ്പനശാലകളുടെ മുഖം മാറുന്നു; ക്യൂ ഇല്ലാത്ത സെല്‍ഫ് സര്‍വീസിംഗ് കൗണ്ടറുകള്‍ വരും

മദ്യവില്‍പ്പനശാലകളുടെ മുഖം മാറുന്നു;  ക്യൂ ഇല്ലാത്ത സെല്‍ഫ് സര്‍വീസിംഗ് കൗണ്ടറുകള്‍ വരും

Bevco-Ullor-Premium-outlet

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ മുഖം മാറ്റുന്നു. നിരത്തിലേക്ക് മീറ്ററുകള്‍ നീളുന്ന ക്യൂ ഒഴിവാക്കാനുള്ള വഴികളാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പരമാവധി ഔട്ട്‌ലെറ്റുകളില്‍ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ തുടങ്ങാന്‍ നടപടി തുടങ്ങി.

ബിവറേജസ് കോര്‍പ്പറേഷനുകള്‍ക്കു മുന്നിലെ ക്യൂ മലയാളിക്ക് പുതിയ കാഴ്ചയല്ല. റോഡിലേക്ക് മീറ്ററുകള്‍ നീളുന്ന ഈ ക്യൂ പലപ്പോഴും ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല, ചെറിയൊരു ശതമാനത്തെയെങ്കിലും ഇവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ ഒഴിവാക്കാനുള്ള പോംവഴികള്‍ കോര്‍പ്പറേഷന്‍ തേടുന്നത്. ടോക്കണ്‍ സംവിധാനം അടക്കം പല നിര്‍ദേശങ്ങള്‍ കോര്‍പ്പറേഷന്റ മുന്നിലുണ്ട്. എന്നാല്‍, സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ കൂടുതലായി തുറക്കാനുള്ള നിര്‍ദേശത്തിനാണ് കൂടുതല്‍ പരിഗണന ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ ഉള്ളൂരിലടക്കം പരീക്ഷണാടിസ്ഥാനത്തില്‍ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്നുള്ള അനുകൂല പ്രതികരണങ്ങളാണ് ഈ വഴി ചിന്തിക്കാന്‍ കോര്‍പ്പറേഷനെ പ്രേരിപ്പിക്കുന്നത്. എല്ലാ ജില്ലകളിലേക്കും സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ വ്യാപിപ്പിക്കാനാണ് ആലോചന. സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ തുടങ്ങാന്‍ സൗകര്യമുള്ള ഔട്ട്‌ലെറ്റുകളുടെ ലിസ്റ്റ് തയാറാക്കി തുടങ്ങി. സര്‍ക്കാര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് എത്രയും വേഗത്തില്‍ നിലവിലെ ഔട്ട്‌ലെറ്റുകള്‍ സെല്‍ഫ് സര്‍വീസ് കൗണ്ടറുകളാക്കാനാണ് തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!