കൂടുതല്‍ ആഭ്യന്തര വിമാനങ്ങളെത്തുന്നു

0

പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത.  കോഴിക്കോടു നിന്നും ചെന്നൈ, തിരുവനന്തപുരം വിമാന സര്‍വീസ് ഒരു മാസത്തിനകം ആരംഭിക്കും. കേന്ദ്ര വ്യോമയാന സെക്രട്ടറി ഭരത്ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്.

ചില സ്വകാര്യ വിമാനക്കമ്പനികളുമായി ഇതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. എയര്‍ ഇന്ത്യക്ക് ഇന്നത്തെ സാഹചര്യത്തില്‍ പുതിയ ആഭ്യന്തര സര്‍വീസ് നടത്താനാവില്ല. സ്വകാര്യകമ്പനികള്‍ സര്‍വീസ് തുടങ്ങിയാല്‍ ലാഭകരമാണെങ്കിലേ നിലനിര്‍ത്താനാവൂ എന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here