നിയമലംഘനം: കുവൈറ്റില്‍ നിന്ന് കാല്‍ലക്ഷം പേരെ നാടു കടത്തി

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാര്‍ക്കും കുറ്റവാളികള്‍ക്കും എതിരെ കുവൈറ്റില്‍ കര്‍ശന നടപടി. 6983 ഇന്ത്യക്കാരടക്കം 25,913 വിദേശികളെ ഈ വര്‍ഷം ഇതുവരെ നാടു കടത്തി.

ആഭ്യന്തര മന്ത്രാലയം അധികൃതര്‍ തുടര്‍ച്ചയായി നടത്തുന്ന സുരക്ഷാ പരിശോധനകളാണ് നടത്തുന്നത്. സെപ്റ്റംബറില്‍ മാത്രം 1703 പേരെ മടക്കി അയച്ചു് ഇവില്‍ 433 പേര്‍ ഇന്ത്യക്കാരാണ്. ഫെബ്രുവരിയില്‍ പുറത്തുവന്നിട്ടുള്ള കണക്കു പ്രകാരം 28,495 ഇന്ത്യക്കാര്‍ കുവൈറ്റില്‍ അനധികൃതമായി തുടരുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1,13,000 പേര്‍ രാജ്യത്ത് ഇഖാമാകാലാവധി കഴിഞ്ഞ് തങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇത്തരത്തില്‍ കഴിയുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!