എണ്ണിതീര്‍ന്ന റദ്ദാക്കിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് എന്തു ചെയ്യുന്നു ? ഉത്തരം തോമസ് ഐസക് പറയും

രാജ്യത്ത് അടുത്തിടെ റദ്ദാക്കിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇതുവരെയും എണ്ണി തീര്‍ന്നിട്ടില്ല. എണ്ണീ തര്‍ന്നവ എന്താണ് ചെയ്യുന്നത് എന്നറിയണ്ടേ ? കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് വെസ്‌റ്റേണ്‍ പ്ലൈവുഡ് ഫാക്ടറി സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ അറിവിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.

റിസര്‍വ്വ് ബാങ്ക് ഇതേ വരെ റദ്ധാക്കിയ നോട്ടുകള്‍ എണ്ണി തീര്‍ന്നിട്ടില്ല. എണ്ണി തീര്‍ന്നവ എന്താണോ ചെയ്യുന്നത് . പതിനഞ്ച് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ആണ് റദ്ധാക്കിയത് . ഈ നോട്ടിന്റെ അന്തിമാദ്ധ്യായം കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ആണെന്ന വിവരം ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് . വെസ്റ്റേണ്‍ പ്ലൈവുഡ് ഫാക്ടറിയുടെ മൂന്നാം നിലയില്‍ നിന്ന് താഴേക്കു നോക്കിയപ്പോള്‍ ഒട്ടനവധി ചാക്കുകള്‍ കുന്നുകൂടി കിടക്കുന്നത് കണ്ടു . റദ്ധാക്കിയ നോട്ടുകള്‍ പള്‍പ്പ് ആക്കാന്‍ ലോഡ് കണക്കിന് ആഴ്ച തോറും വന്നു കൊണ്ടിരിക്കുകയാണ്. നൂറ് ടണ്‍ എങ്കിലും ഇതിനകം വന്നു കാണും . സാധാരണ ഫാക്ടറിയില്‍ അരച്ചാല്‍ ഇത് പള്‍പ്പ് ആകില്ല , അത്രയേറെ പ്രത്യേകതകള്‍ നോട്ടു കടലാസ്സിന് ഉണ്ടെന്നു വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ചെയര്‍മാന്‍ മായിന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു . പഴയ നോട്ടു അലക്കുയന്ത്രത്തില്‍ ഇടുമ്പോള്‍ പോക്കറ്റില്‍ കിടന്നാലും അതിനു കേടു സംഭവിക്കില്ല. ഇവിടെ ഹൈ സ്റ്റീമില്‍ വേവിച്ച് മരപ്പൊടിയോടൊപ്പം അരച്ച് മിശ്രിതമാക്കി കോമ്പോസിറ്റ് ബോര്‍ഡുകള്‍ ആക്കും . അപ്പോഴേക്കും താഴത്ത് നിന്ന് രണ്ടു മൂന്നു കട്ട പൊടിച്ച നോട്ട് ഒരു ജീവനക്കാരന്‍ കൊണ്ട് വന്നു . കുനുകുനാ നുറുക്കിയ നോട്ടു ചെറുതായി കേക്ക് ചെയ്താണ് ചാക്കില്‍ കെട്ടി കൊണ്ട് വരുന്നത് . ഇത് കൊണ്ടുണ്ടാക്കുന്ന കസേരയും മേശയുമെല്ലാം നോട്ടിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്‌താല്‍ നല്ല വില മേടിക്കാമല്ലോ എന്ന് ഞാന്‍ മായിനോട് തമാശരൂപത്തില്‍ ചോദിച്ചു , ഇപ്പോള്‍ തന്നെ ഞങ്ങളുടെ കച്ചവടക്കാര്‍ പലരും ഇത് ചെയ്യുന്നുണ്ട് എന്നായിരുന്നു മായീന്റെ മറുപടി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!