കടിച്ചു പിടിച്ച പെരുമ്പാമ്പ് തിരികെ ചുറ്റിവരിഞ്ഞു.. എത്തുമ്പോള്‍ മരക്കുറ്റികള്‍ക്കിടയില്‍ ഒളിച്ചിരുന്നു

കടിച്ചു പിടിച്ച പെരുമ്പാമ്പ് തിരികെ ചുറ്റിവരിഞ്ഞു.. എത്തുമ്പോള്‍ മരക്കുറ്റികള്‍ക്കിടയില്‍ ഒളിച്ചിരുന്നു

ഒരു പെരുമ്പാമ്പിനെ കടിച്ച് പിടിച്ചിട്ടുണ്ട്. പെരുമ്പാമ്പ് തിരിച്ച് ചുറ്റിവരിഞ്ഞിരിക്കുന്നു… ജനം ബഹളമുണ്ടാക്കിയപ്പോള്‍ പെരുമ്പാമ്പിനെ ഉപേക്ഷിച്ച് മരക്കുറ്റികള്‍ക്കിടയില്‍ ഒളിച്ചു.

കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു കീഴിലുള്ള കുമ്മണ്ണൂരില്‍ നിന്ന് പിടികൂടിയ രാജവെമ്പാല വാവ സുരേഷിന്റെ ഡയറിയിലെ നൂറാമത്തേതാണ്. നൂനെന്ന സഖ്യയോട് വാവയ്ക്ക് അത്ര താല്‍പര്യമില്ല. അതിനാല്‍ തന്നെ നൂറു രാജവെമ്പാലകളെ പിടികൂടിയശേഷമേ ഗിന്നസ് ബുക്ക് അധികൃതരെ സമീപിക്കൂവെന്ന തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതിന്റെ സന്തോഷമൊന്നും പ്രകടിപ്പിക്കുന്നില്ല. എല്ലാം 101 ല്‍ മതിയെന്നാണ് വാവാ ഫാന്‍സ് അസോസിയേഷന്റെയും തീരുമാനം.

ചെങ്ങന്നൂരിലെ കിണറ്റില്‍ ഒരു അണലി കിടക്കുന്നുവെന്ന അറിഞ്ഞ് അവിടേക്ക് പോകുന്നതിനിടെയാണ് രാജവെമ്പാലയെ കുറിച്ച് പറയാന്‍ വിളി വരുന്നത്. ചെങ്ങന്നൂര്‍ യാത്ര അടൂരില്‍ അവസാനിച്ചു. കോന്നി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ രാജവെമ്പാലയാണ് ജനവാസ കേന്ദ്രത്തിലുള്ളതെന്ന് ഉറപ്പിച്ചതോടെ 6.45ന് കുമ്മണ്ണൂരിലെത്തി.

15 അടിനീളമുണ്ട് വാവ പിടികൂടിയ നൂറാമത്തെ രാജവെമ്പാലയ്ക്ക്. കഴിക്കാന്‍ പിടികൂടിയ പെരുമ്പാമ്പ് നഷ്ടപ്പെട്ടതിലുള്ള ദേഷ്യത്തിലുമായിരുന്നത്രേ ഈ 11 കാരന്‍. 10 കിലോ ഭാരമുണ്ട്. രാത്രിയില്‍ തന്നെ അതിഥിയെ വനം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച സ്ഥലത്ത് കാട്ടില്‍ മടക്കി അയച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!