അന്ന് ആദ്യമായി ഞാനൊരു രാജവെമ്പാലയെ തൊട്ടു, …തുറന്നു വിട്ടപ്പോള്‍ ദീര്‍ഘനേരം നോക്കി നിന്നു…

അന്ന് ആദ്യമായി ഞാനൊരു രാജവെമ്പാലയെ തൊട്ടു, …തുറന്നു വിട്ടപ്പോള്‍ ദീര്‍ഘനേരം നോക്കി നിന്നു…

kc-85.1-w

രാജവെമ്പാലകള്‍ നാട്ടിലെത്തുന്നത് വര്‍ദ്ധിച്ചതോടെ ജനം ഭീതിയിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാട്ടിലെത്തുന്ന രാജവെമ്പാലകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചൂട് ശമനമില്ലാതെ തുടരുകയും കാട്ടു തീ അടിക്കടി ഉണ്ടാവുകയും ചെയ്താല്‍ നാട്ടിലെത്തുന്ന രാജവെമ്പാലകളുടെ എണ്ണം ഇനിയും കൂടിയേക്കും. ഇതുവരെ പിടികൂടിയ രാജവെമ്പാലകളുമായി ബന്ധപ്പെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് വാവ സുരേഷ്…

  • ആദ്യമായി പിടികൂടിയ രാജവെമ്പാല 

പത്തനംതിട്ട ജില്ലയിലെ മൂഴിയാറില്‍ കെ.എസ്.ഇ.ബി. കോട്ടേഴ്‌സില്‍ ഒരാള്‍ സ്ഥിരമായി എത്തിയിരുന്നു. ജീവനക്കാര്‍ക്ക് ഇവിടെ തങ്ങാന്‍ തന്നെ പേടി തോന്നി. ഉദ്യോഗസ്ഥര്‍ വനം വകുപ്പിനെ സമീപിച്ചു. വനം വകുപ്പ് തിരുവനന്തപുരത്ത് മൃഗശാല അധികൃതരെ വിവരം അറിയിച്ചു. അവരാണ് രാജവെമ്പാലയെ പിടിക്കാന്‍ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത്.kc-79.15-w-m

അവര്‍ പ്രത്യേകം പറഞ്ഞു, രാജവെമ്പാലയാണ്. രാജവെമ്പാലയെന്ന് കേട്ടപ്പോള്‍ ഒരു പ്രത്യേക അനുഭവമായിരുന്നു. സാഹസികമല്ലേയെന്ന് മനസ് ചോദിച്ചു. എന്നാല്‍, പിന്‍മാറാന്‍ തോന്നിയില്ല. അവര്‍ക്കൊപ്പം മൂഴിയാറിലേക്ക് തിരിച്ചു. 2009 മെയ് ഒന്നിനാണെന്നാണ് ഓര്‍മ്മ. നല്ല ടെന്‍ഷനായിരുന്നു. ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവവുമായിരുന്നു. അവിടെ എത്തി, അധികം സമയം കളയാതെ പിടികൂടി. വനം ഉദ്യോഗസ്ഥര്‍ക്കൊപ്പം കാട്ടില്‍ തുറന്നുവിട്ടു.

  • പിടികൂടിയ രാജവെമ്പാലകളില്‍ വ്യത്യസ്തമായ എന്തെങ്കിലും അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടോ 

ഒരിക്കല്‍ ഒരനുഭവം ഉണ്ടായി. കാട്ടില്‍ തുറന്നുവിട്ട രാജവെമ്പാല ഒത്തിരി നേരം എന്നെതന്നെ നോക്കി നിന്നു. നെയ്യാര്‍ഡാമിലാണ് ആ രാജവെമ്പാലയെ തുറന്നുവിട്ടത്. പാമ്പുകളെ കാട്ടില്‍ തുറന്നുവിടുമ്പോള്‍ ഓടി രക്ഷപെടാറാണ് പതിവ്. എന്നാല്‍ തുറന്നുവിട്ടപ്പോള്‍ അല്‍പ്പം മുന്നോട്ടുപോയ രാജവെമ്പാല തിരികെ വന്നു. ഒത്തിരി സമയം പത്തി വിടര്‍ത്തി നോക്കി നില്‍ക്കുക. എന്താണെന്ന് മനസിലാകാതെ ഞങ്ങളും. പിന്നെ മെല്ലേ കാട്ടിലേക്ക് മടങ്ങി.

ശരീരത്തിലെ ഹോര്‍മോണിന്റെ മാറ്റങ്ങള്‍ കൊണ്ടാവാം ഇതെന്നാണ് കരുതുന്നത്. കൃത്യമായി കാരണം പറയാന്‍ കഴിയില്ല. ഈ ഓര്‍മ്മ പലപ്പോഴും മനസിലേക്ക് കടന്നു വരാറുണ്ട്.

  • പിടിച്ച 80 ല്‍ അധികം രാജവെമ്പാലകളില്‍ റിസ്‌ക് കൂടിയത് അഥവാ മനസില്‍ തങ്ങി നല്‍ക്കുന്ന അനുഭവം എതാണ്

40 അടി ഉയരത്തില്‍, മരക്കൊമ്പിലിരിക്കുന്ന രാജവെമ്പാല. തറയില്‍ വീഴാതെ പിടിക്കണം. കുഴത്തൂപ്പുഴ മൈലംമൂട്ടില്‍ നിന്ന് പിടികൂടിയ 65- ാമത്തെ രാജവെമ്പാല ആണായിരുന്നു. നാലു ദിവkc posterസം മുമ്പ് പിടികൂടിയ ഇണയെ തേടിയെത്തിയതായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മരത്തില്‍ നിന്ന് തള്ളിയിട്ട്, തറയില്‍ വീഴാതെ പിടിച്ചു. ഹെവി റിസ്‌കായിരുന്നു. മറക്കാനാകില്ല. 79 – മത്തേത് ചുറ്റിച്ചത് 84 മണിക്കൂറാണ്. കഴൂതുരുട്ടിയിലായിരുന്നു അതിഥി. കുട്ടികളും സ്ത്രീകളും നിരന്തരം ഉപയോഗിക്കുന്ന കുളിക്കടവിലെത്തിയ രാജവെമ്പാലയെ പിടികൂടാന്‍ രാത്രിയിലും പകലും കാത്തിരിന്നു. പാറക്കെട്ടിനുള്ളില്‍ കയറിയ അതിഥി പുറത്തിറങ്ങാന്‍ തയാറായില്ല. പിന്മാറാന്‍ കഴിയുമായിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവില്‍ അവനെയും കാട്ടിലേക്ക് മടക്കാന്‍ സാധിച്ചു.

  • നാട്ടില്‍ രാജവെമ്പാല കൂടുതലായി എത്താന്‍ കാരണം

നേരത്തെയും രാജവെമ്പാലകള്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ എത്തിയിരുന്നു. പാമ്പു പിടിത്തക്കാര്‍ കുറവായിരുന്നതിനാലും പത്രങ്ങള്‍ ഇക്കാര്യം വാര്‍ത്ത ആക്കാതിരുന്നതിനാലും ജനം അറിഞ്ഞിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി തിരിച്ചാണ്. പത്രങ്ങള്‍ കൂടുതലായി വാര്‍ത്തകള്‍ നല്‍കുന്നു. നാട്ടിലെത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് തള്ളിക്കളയുന്നില്ല. മനുഷ്യനെ പോലെ അവയ്ക്കും ചൂട് സഹിക്കാനാകുന്നുണ്ടാകില്ല. അടിക്കാടുകള്‍ നശിക്കുന്നത് വന്‍തോതില്‍ കൂടി. വെള്ളം കുടിക്കാന്‍ കാട്ടില്‍ സൗകര്യം കുറഞ്ഞു. അതിനാല്‍ തന്നെ, രാജവെമ്പാലകള്‍ മാത്രമല്ല മറ്റു ജീവികളും നാട്ടിലുണ്ട്. ഏപ്രില്‍ മുതല്‍ ജൂലൈവരെയുള്ള മാസങ്ങള്‍ ഇവയുടെ ഇണചേരല്‍ കാലഘട്ടമാണ്. അതില്‍ തന്നെ ഇണകള്‍ ഒരുമിച്ചായിരിക്കും.

  • kc-79.4വെനത്തിനപ്പുറം ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് എന്തെല്ലാമാണ് 

ഏറ്റവും കൂടുതല്‍ വെനം കടിക്കാനുള്ള കഴിവ് ഇവര്‍ക്കാണ്. നീളത്തിലും വണ്ണത്തിലും മറ്റുള്ളവരില്‍ നിന്ന് വ്യത്യാസമുണ്ട്. ഒരു ഇണയെ തെരഞ്ഞെടുത്താല്‍ ജീവിതകാലം മുഴുവന്‍ അതു തുടരും. 20 – 40 മുട്ടകള്‍ വരെ ഒരു സമയം ഇടും. 75 ദിവസം വരെ മുട്ടകള്‍ വിരിയാന്‍ വേണ്ടിവരും. കൂടുകൂട്ടി മുട്ടയിടുന്ന കൂട്ടരാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!