മുതുകില്‍ അണലിയുടേതുപോലെ വട്ടപ്പാടുകള്‍, പേടിപ്പിച്ചാല്‍ കടി ഉറപ്പ്…

vava-19.5w-mചുരുണ്ടിരിക്കും. പേടിപ്പിച്ചാല്‍ കടിക്കൂം. പേടിപ്പിച്ചാല്‍ മാത്രം. മണ്ണൂലി പാമ്പുകളാണ് ഇക്കൂട്ടര്‍.  മണ്ണിളക്കി അതിനകത്തേക്കു പോകാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. അതുകൊണ്ടുതന്നെ ഇവയെ മണ്ണിതീനി പാമ്പ് എന്നും അറിയപ്പെടും. സാവധാനത്തിലാണ് സഞ്ചാരം.

vava-19.4wമലബാര്‍ മേഖലകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മണല്‍ പ്രദേശങ്ങള്‍, കൃഷി സ്ഥലങ്ങള്‍ തുടങ്ങിയവിടങ്ങളാണ് രാത്രിയും പകലും സഞ്ചരിക്കുന്ന ഇവരുടെ ഇഷ്ട കേന്ദ്രങ്ങള്‍. ഇളക്കമുള്ള മണ്ണാണ് താല്‍പര്യം.

vava-19.2wമുതുക് ഭാഗത്തുള്ള അണലിയുടേതുപോലുള്ള വട്ടപാടുകള്‍ കാരണം മണ്ണണലിയെന്നും പഴമക്കാര്‍ വിളിച്ചിരുന്നു. വെനമില്ലാത്ത കൂട്ടരാണ്. അതിനാല്‍ പേടിക്കേണ്ടതില്ല. തല പെരുമ്പാനിന്റേതിനോട് സാദൃശ്യം.

മൊത്തത്തില്‍ നല്ല തിളക്കമാണ്. വാലറ്റം മുതല്‍ പകുതിവരെ പരുപരുത്ത തൊലിയാണ്. വാലിന് നീളമില്ല. കണ്ണ്, തല എന്നിവ ചെറുതാണ്. ശരീരം ഇരുണ്ട് ചാരനിറത്തിലും അടിഭാഗം മങ്ങിയ വെള്ളനിറത്തിലുമാണ് കാണുന്നത്. വരിഞ്ഞു മുറുകി കൊന്നശേഷമാണ് ഇരകളെ ഭക്ഷിക്കുന്നത്. അണ്ണാന്‍, കോഴിക്കുഞ്ഞ്, എലി തുടങ്ങിയവയെ കിട്ടിയാല്‍ വിടില്ല. പ്രസവിക്കുന്ന ഇനക്കാരാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!