പതുങ്ങിയിരിക്കും, കുതിച്ചു ചാടിയാണ് കടി, പല്ലിന് നല്ല കട്ടിയും നീളവുമുണ്ട്, കടിച്ചാല്‍ നല്ലരീതിയില്‍ രക്തം നഷ്ടപ്പെടും…

vava-18.5-wകുതിച്ചുചാടി കടിക്കും. പൂച്ചയെപ്പോലെ പതുങ്ങിയിരുന്നാണ് ഇരപിടിത്തം. അതുകൊണ്ടാകാം പൂച്ചകണ്ണനെന്നു പേരു വീണത്. പല സ്ഥലങ്ങളിലും പല പേരുകളാണ് ഇവര്‍ക്ക്. വംശനാശ ഭീഷണി നേരിടുകയാണ് ഇക്കൂട്ടര്‍.

പല്ലിന് നല്ല കട്ടിയും നീളവുമുണ്ട്. അതിനാല്‍ തന്നെ കടി കിട്ടിയാല്‍ ആഴത്തിലുള്ള മുറിവുണ്ടാകും. നന്നായി രക്തം നഷ്ടപ്പെടും. കടി പേടിക്കേണ്ട ഒന്നല്ല. വെനമില്ലാത്ത പട്ടികയില്ലാണ് ഇവര്‍. എന്നാല്‍, ഇരയെ കീഴടക്കാനും vava-18.1-wഅവയെ ഭക്ഷിച്ച്  ദഹിപ്പിക്കാനുമുള്ള വെനം ഇവയ്‌ക്കൊണ്ട്. മനുഷ്യജീവനെ ഹനിക്കില്ല.

സാധാരണയായി മലയോര മേഖലയില്‍ കണ്ടിരുന്ന ഇവരെ ഇപ്പോള്‍ വടക്കന്‍ പ്രദേശങ്ങളിലെ നനവുള്ള സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. ഉരുണ്ട തല, കണ്ണിന്റെ വശങ്ങളില്‍ വി ഷെയിപ്പിലുള്ള അടയാളം. ബ്രൗണ്‍ നിറമുള്ള ശരീരത്തില്‍ കുറുടെ വലിയ കറുത്ത വരകള്‍ കാണും. ഇവയ്ക്ക് നടുക്ക് കനം കൂടുതലായിരിക്കും. vava-18.2-wവശങ്ങളിലേക്ക് പോകുമ്പോള്‍ കനം കുറയും. വാലറ്റംവരെ വരകളുണ്ട്. വാല് നീളം കുറഞ്ഞ് കൂര്‍ത്തിരിക്കുന്നു. പൂച്ചക്കണ്ണന്‍ പാമ്പുകള്‍ക്ക് രണ്ടടിയോളം നീളമുണ്ടാകും.

പല്ലി, ഓന്ത്, ചെറു തവളകള്‍ തുടങ്ങിവയാണ് പ്രധാന ഭക്ഷണം. മുട്ടയിടുന്ന വര്‍ഗക്കാരാണ്. എട്ടു മുതല്‍ 10 വരെ മുട്ടകള്‍ ഒരു സമയം ഇടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!