രാജവെമ്പാലയെ പിടിക്കാന്‍ പോയി; കിട്ടിയത് അത്യപൂര്‍വ്വ ഇനത്തെ, മരത്തിന്റെ ഉയരം ഇവന് പ്രശ്‌നമേയല്ല

  • പിടിക്കാന്‍ സാധിച്ചത് ഒരിക്കല്‍ മാത്രം…

vava 16.3കാട്ടുപാമ്പിനെ പറ്റി ഒരിക്കല്‍ പറഞ്ഞിരുന്നു. അവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനായ ഒരാളെക്കുറിച്ചാണ് പറയാനുള്ളത്. ഈസ്‌റ്റേണ്‍ ട്രിങ്കറ്റ് സ്‌നേക്ക്.

പത്തനംതിട്ട ജില്ലയില്‍ കണ്ട രാജവെമ്പാലയെ പിടികൂടാനായിട്ടായിരുന്നു വിളിച്ചത്. വനമേഖലയില്‍ ചിറ്റാറിലെത്തിയ റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീം അത് രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷേ ഏതാണെന്ന് പറയാന്‍ അവര്‍ക്കുമായില്ല. ചെന്നു നോക്കിയപ്പോഴാണ് കേരളത്തിലെ കാഴ്ചബംഗ്ലാവുകളില്‍പ്പോലും കാണാന്‍ കട്ടാത്ത ഇനമാണെന്ന് മനസിലായത്.

ഈസ്‌റ്റേണ്‍ ട്രിങ്കറ്റ് സ്‌നേക്‌സിനെ കിഴക്കന്‍ കാടുകളില്‍ കണ്ടുവരുന്നതായി പറയപ്പെടുന്നു. കാണുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വവും. വംശനാശ ഭീഷണി നേരിടുന്ന ഈ ഇനത്തെ അടുത്തകാലത്തെങ്ങും കണ്ടതായി റിപ്പോര്‍ട്ടുകളില്ല. ഇത്രയും കാലത്തിനിടയില്‍, പിടിക്കാന്‍ അവസരം കി്ടിയത് ഒരിക്കല്‍ മാത്രമാണ്.

കാണാന്‍ രാജവെമ്പാലയെപോലെ. അതുകൊണ്ടുതന്നെ ആരുകണ്ടാലും ഒന്നു ഭയപ്പെടും. എന്നാല്‍, ഭയപ്പെടേണ്ട ആവശ്യമില്ല. തീര്‍ത്തും വെനമില്ലാത്തവരാണ്.

ഉള്‍കാടുകളില്‍ മാത്രം കണ്ടുവരുന്ന ഇവര്‍ ഏതു മരത്തിലും എത്ര ഉരമുണ്ടെങ്കിലും കയറും. നല്ല നീളമുള്ള ഈ കൂട്ടര്‍ക്ക് ശരീരത്തില്‍ പച്ച, വെള്ള, മഞ്ഞ എന്നിവയുടെ സമിശ്ര നിറമാണ്. കറുത്ത കുറുകെയുള്ള വരകളും ഇത്രയും നീളവുമാണ് രാജവെമ്പാലയെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. തലയാകട്ടെ, പെരുമ്പാമ്പിന്റേതു പോലെ. വയറ്റിനടയില്‍ വിവിധ നിറങ്ങളും വരകളും കാണാം.

ഏകദേശം നൂറോളം പല്ലുകളുണ്ട്. മുകളിലത്തെ നരയ്ക്ക് നീളം കൂടുതലും കൂര്‍ത്തതുമാണ്. കവിളുകള്‍ ഒട്ടിയനിലയിലാണ്. പരന്ന വയര്‍. വയറുപയോഗിച്ചാണ് മരത്തിനുമുകളിലേക്ക് കയറാന്‍ കഴിയുന്നത്. നല്ല ഉയരുമുള്ള മരങ്ങള്‍ക്കു മുകളില്‍ പക്ഷി, അണ്ണാന്‍ കുഞ്ഞുങ്ങളെ ഭക്ഷിക്കും. നല്ല സൗന്ദര്യമുണ്ട്. പഴയ ഗ്രന്ഥങ്ങളില്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    shivankandapu 2 years ago

    Great,thanks.

  • DISQUS: 0
    error: Content is protected !!