40 അടി ഉയര്‍ത്തിലിരുന്ന രാജവെമ്പാലയെ തറയില്‍ വീഴാതെ പിടിക്കുക… ഹെവി റിസ്‌ക്കാണ്. എന്നിട്ടും….

vava 11.140 അടി ഉയരത്തില്‍, മരകൊമ്പില്‍ ചുറ്റിക്കിടക്കുന്ന രാജവെമ്പാല. തറയിvava 11.4ല്‍ വീഴാതെ പിടിക്കണം… ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് കുഴത്തൂപ്പുഴയില്‍ നിന്ന് പിടികൂടിയ 65-ാമത്തെ രാജവെമ്പാvava 11.3ല. അന്ന്, നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഒരു വീട്ടിvava 11.5ല്‍ കയറിയ മൂര്‍ഖനെയും മണ്ണൂലി പാമ്പിനെയും പിടികൂടുന്നതിനിടെയിലാണ് കുഴത്തൂപ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ വിളി വന്നത്.

കൊളത്തൂപ്പുഴ മൈലംമൂട്ടില്‍ നിന്ന് നാലു ദിവസം മുമ്പ് പിടികൂടിയ പെണ്‍ രാജവെമ്പാലയുടെ ഇണ ഇണയെ തേടിയിറങ്ങിയാതാകാമെന്ന് മനസില്‍ തോന്നി. ഫോണ്‍ വന്ന ഉടന്‍, എകദേശം 12 മണിയോടെ പുറപ്പെട്ടു. രണ്ട് മണിയോടെ അവിടെയെത്തി. രാജവെമ്പാലയുള്ളിടത്തേക്ക് വാഹനം പോകില്ല.vava 11.7

രണ്ടു കിലോമീറ്ററോളം നടന്നു. വനം വകുപ്പിലെ ജീവനക്കാരും നാട്ടുകാരുമായി വലിയൊരു കൂട്ടം ആളുകളുണ്ടായിരുന്നു, വനത്തിനുള്ളിലെ ആ മരത്തിനു ചുറ്റുമായി. ജനവാസ മേഖലയല്ല. ആദിവാസി സെറ്റില്‍മെന്റിന് സമീപം ആളുകള്‍ കുളിക്കുകയും കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ചെയ്യുന്ന വഴിയിലാണ് മരം നില്‍ക്കുന്നത്. ആറ്റിന്റെ കരയില്‍. വനത്തിനുള്ളിലായതിനാല്‍ രാജവെമ്പാലയെ പിടിക്കേണ്ടിയിരുന്നില്ല. നാട്ടുകാര്‍ കണ്ടതുകൊണ്ടാണ് പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

നാല്‍പ്പത് അടി മുകളില്‍ മരകൊമ്പില്‍ ചുറ്റി കിടക്കുകയായിരുന്നു. കയറി പിടിക്കുക എളുപ്പമല്ല. താഴെ ഇറക്കുകയേ മാര്‍ഗമുള്ളൂ. ആരുകയറും. ആദിവാസി ഊരിലെ മരകയറ്റക്കാരിലൊരാളായ, ഹര്‍ഷാദ് മരത്തില്‍ കയറാന്‍ തയാറായി. രാജവെമ്പാല ഇരിന്നതിന്റെ എതിര്‍വശമുള്ള കൊമ്പിലേക്ക് കയറി. കമ്പ് ഉപയോഗിച്ച് രാജവെമ്പാലയെ തട്ടി താഴേക്കിട്ടു.vava 11.8 vava 11.9രാജവെമ്പാല താഴേക്കു വരുന്നതും കാത്ത് ഞാന്‍ നില്‍പ്പുണ്ടായിരുന്നു. തറയില്‍ വീഴാതെ പിടികൂടണം. വളരെ റിസ്‌കായിരുന്നിട്ടും അങ്ങനെ തന്നെ ചെയ്യാന്‍ മനസിലുറപ്പിച്ചു. വിചാരിച്ചപ്പോലെ, നിലത്തു തൊടുന്നതിനു മുമ്പായി അവന്റെ നടുവിലും വാലിലും താങ്ങി. പതിയെ നിലത്തിട്ടു നേരെ പിടിച്ചു.

ചൂടുള്ള സമയം. ഇരുന്നത് മരക്കൊമ്പില്‍. പിടികൂടിയ ഉടനെ ആറ്റിലെ വെള്ളത്തില്‍ കുളിപ്പിച്ചു. വെള്ളത്തില്‍ കളിക്കാനനുവദിച്ചു. അഞ്ചു വയസ് പ്രായമുണ്ട്. 13 അടി നീളം. എട്ടു കിലോ ഭാരം. ഊഹം തെറ്റിയില്ലെന്നു മനസിലായി. ഇണ തേടുന്ന സമയവുമായിരുന്നു. തേടിവന്നതു തന്നെയാകാം. നാട്ടുകാര്‍ ഒരു മണിക്കൂറോളം അവനെ കളിപ്പിച്ചു.

vava 11.10നാലു ദിവസം മുമ്പ് പിടിച്ചതിന്റെ ശരീരത്തില്‍ മഞ്ഞ നിറം കൂടുതലായിരുന്നു. ഇവന് കറുപ്പ് കൂടുതലായിരുന്നു. കുറുകെയുള്ള 25 വരകള്‍ പ്രായം തെളിയിക്കുന്നതാണ്. ഇണയാണെങ്കില്‍, പെണ്ണിനെ വിട്ടിടുത്തു തന്നെ ആണിനെ വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും നിര്‍ദേശിച്ചു.

ശങ്കൊലി… അവിടെയാണ് ഇണയെ തുറന്നു വിട്ടത്. ഉള്‍വനമാണ്. വേങ്കൊല്ല ചെക്‌പോസ്റ്റുവരെ മാത്രം കാറുപോകും. അവിടെ നിന്നും രണ്ടു ജീപ്പിലായി വനപാലകര്‍ക്കൊപ്പം യാത്ര തിരിച്ചു. രാത്രി എട്ടോടെ അവനെ തുറന്നു വിട്ടു. 40 അടി ഉയരത്തില്‍ നിന്നാണ് അതിനെ പിടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും… അതൊരനുഭവമാണ്.


Loading...

COMMENTS

WORDPRESS: 2
 • comment-avatar
  Chidambara Iyer 2 years

  You are doing great job Suresh. Please take care of yourself.

 • comment-avatar
  vineeth 2 years

  Vava you are great

 • DISQUS: 0
  error: Content is protected !!