അന്ന് ആദ്യമായി വാവാ സുരേഷ് ഒരു കുഞ്ഞു മൂര്‍ഖനെ തൊട്ടു…

vava suresh 1 (2)ന്ന് വയസ് 12. കൈയില്‍ പുസ്തകവുമായി വയല്‍ വരമ്പിലൂടെ സ്‌കൂളിലേക്ക് നടക്കുമ്പോള്‍ കാലിനടുത്ത് ഒരനക്കം. എന്തോ ഒന്ന് ഇഴയുന്നു. പേടിച്ച് വയലിലേക്ക് ചാടി. പേടിയോടെ അതിനെ നോക്കി. എങ്ങനെയോ ഒരു ധൈര്യം മനസിലേക്കു വന്നു. ഇഴഞ്ഞ ജീവിയെ ഒന്നു തൊട്ടു നോക്കാന്‍, എന്താണെന്നറിയാന്‍ കൗതുകം…’

മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ, ഇന്ന് ജനമറിയുന്ന പാമ്പുകളുടെ ഉറ്റതോഴന്‍ വാവാ സുരേഷ് ആദ്യമായി ഒരു പാമ്പിനെ  സ്പര്‍ശിച്ചു. അതിനെ പതിയെ പിടികൂടി. മറ്റു കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുവോളം, വൈകുന്നേരം വരെ പാടത്ത് പാമ്പിനെ കളിപ്പിച്ചു. ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. വീട്ടിലേക്കു കൂടെക്കൂട്ടി.

പാമ്പുമായി വീട്ടിലെത്തിയതോടെ അവിടെ അങ്കം തുടങ്ങി. മൂര്‍ഖന്‍ കുട്ടിയെ പുറത്തുകൊണ്ടു കളയാന്‍ വഴക്ക്, അടി… ഒടുവില്‍ ആദ്യമായി പിടിച്ച പാമ്പിനെ സുരേഷ് ദൂരെകൊണ്ടുപോയി സ്വതന്ത്രമാക്കി. അച്ഛന്റെയും അമ്മയുടെയും
വാവയ്ക്ക് പിന്നെ വീട്ടുകാരുടെയും നാട്ടുകാരുടെയും ഉപദേശത്തിന്റെ കാലം. എന്നിട്ടും എവിടെ ഇഴജന്തുക്കളെ കണ്ടാലും വാവ ഒപ്പം കൂടി.

ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ താങ്ങാനാവാതെ, ബാഹുലേയന്‍- കൃഷ്ണമ്മ ദമ്പതികളുടെ നാലു മക്കളില്‍ ഇളയ മകന്‍ പകുതിവഴിയില്‍ പഠിത്തം നിര്‍ത്തി. കൊത്തപ്പണിക്കാരുടെ സഹായിയായി. vava item 1പിന്നെ കരിക്കുവെട്ട്, കരിങ്കല്‍പണി അങ്ങനെ പലതും. ഇതിനിടയിലും ഇഴ ജീവികളെ പിരിയാന്‍ സുരേഷ് തയാറായില്ല. അവയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. വിശദമായി പഠിച്ചു.

വീട്ടില്‍ കയറിയ, പാടത്തു കണ്ട പാമ്പിനെ പിടികൂടാന്‍ സുരേഷിനെ തേടി ക്രമേണ ആളുകളെത്തി തുടങ്ങി. ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തു. പിന്നെ മൗനമായി. വാവയെന്ന വീട്ടിലെ വിളിപേരുകൂടി ചേര്‍ത്ത് ജനങ്ങള്‍ അദ്ദേഹത്തെ വാവാ സുരേഷെന്ന് വിളിച്ചു തുടങ്ങി.

ഇക്കാലയളവില്‍ എത്ര പാമ്പുകളെ പിടികൂടിയെന്ന് ചോദിച്ചാല്‍ വാവയ്ക്ക് കൃത്യമായ മറുപടിയില്ല. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും യാത്ര ചെയ്യുന്നതിടിടെ കുറഞ്ഞത് 40,000 പാമ്പുകളെ പിടികൂടിയിട്ടുണ്ട്. vava suresh 2ഇതില്‍ 76 എണ്ണം രാജവെമ്പാലകളാണ്. കിട്ടിയ നാലായിരത്തോളം കടികളില്‍ 300 എണ്ണം ഔഷധ കടിയാണെന്ന് സുരേഷ് പറയും. അതില്‍ പത്തെണ്ണം നില ഗുരുതരമാക്കി. കൈവിരള്‍ നഷ്ടപ്പെടുന്ന കടിയും ഇതിനിടെ കിട്ടി.

ലോകത്തുള്ള 2500 ഓളം പാമ്പുകളില്‍ 250 ഇനം ഇന്ത്യയിലുണ്ട്. 80 ഇനത്തില്‍പ്പെട്ടവ കേരളത്തിലുണ്ട്. എന്നാല്‍ ഇരുപതെണ്ണത്തിനു മാത്രമേ വെനമുള്ളൂ. അവയില്‍ നാലിനത്തില്‍പ്പെട്ടവ കടിച്ചാല്‍ മനുഷ്യന് ജീവന്‍വരെ നഷ്ടമാകും. (തുടരും)

 


Loading...

COMMENTS

WORDPRESS: 1
 • comment-avatar
  Libin raj 2 years

  god bless u vava chettaaa

  no words

  u soooooo sooooo much awsome

  lub uuuuuuuuu

  u rock

  u r a perfect human

  i respect u n ur job

 • DISQUS: 0
  error: Content is protected !!